ADVERTISEMENT

അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും ആത്മവിശ്വാസത്തോടെ അതിനെ അതിജിവിച്ചതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ബോളിവുഡ് താരം ശിഖ ടൽസാനിയ. വീരേ ദ് വെഡ്ഢിങ് എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.കരിയറിന്റെ തുടക്കം മുതൽ ബോഡിഷെയ്മിങ്ങിന് ഇരയായതിനെക്കുറിച്ചും അതിനെ മറികടന്നതിനെക്കുറിച്ചും ശിഖ ടൽസാനിയ പറയുന്നതിങ്ങനെ :-

''വംശീയ അധിക്ഷേപം പോലെ തന്നെ ഒരു മോശം കാര്യമാണ് ബോഡിഷെയ്മിങ്. പ്രവർത്തികളേക്കാൾ നമ്മൾ പ്രാധാന്യം നൽകുന്നത് കാഴ്ചയിലെങ്ങനെയിരിക്കുന്നുവെന്നതിനാണ്. നമ്മൾ ഇതിനോടു പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തെക്കുറിച്ച് തമാശ പറയുന്നതും പരിഹസിക്കുന്നതുമൊക്കെ സ്വീകരിക്കപ്പെടും. അങ്ങനെ മറ്റുള്ളവരുടെ തോന്നലിനനുസരിച്ച് നിങ്ങളുടെ ശരീരഭാരം ക്രമീകരിക്കേണ്ട വിധത്തിലേക്ക് നിങ്ങളുടെ മനസ്സെത്തും''.

തന്റെ ശരീരത്തെക്കുറിച്ച് തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും അത് തന്റെ ജോലിയിലും പ്രതിഫലിക്കുന്നുണ്ടെന്നും ശിഖ പറയുന്നു. എന്നിരുന്നാലും എല്ലാവരെയും പോലെ ബോഡിഷെയ്മിങ്ങിനെ അതിജീവിക്കാൻ താനും കുറേ പാടുപെട്ടിട്ടുണ്ടെന്നും ശിഖ തുറന്നു പറയുന്നു :-

'' ഇപ്പോഴും  എല്ലാമനുഷ്യരും ചെയ്യുന്നതു പോലെ ഞാനുംം‌ ബോഡിഷെയിമിങ്ങിനോട് പൊരുതിക്കൊണ്ടി

 രിക്കുകയാണ്. ഒരുപാട് അരക്ഷിതാവസ്ഥകൾക്കു നടുവിലാണ് മനുഷ്യരുടെ ജീവിതം. ( ശരീരം, മനസ്സ്, അവകാശങ്ങൾ ) അങ്ങനെ പലതും. ദിവസേനെ കുറച്ചു സമയമെടുത്ത് ശരീരം, മനസ്സ്, ഹൃദയം, ആത്മാവ് എന്നിവയിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ചിന്തിക്കുക. അതിന് സൗഖ്യം നൽകാൻ എങ്ങനെ കഴിയുമെന്ന് ചിന്തിക്കുക. മനസ്സിൽ സ്നേഹം നിറയ്ക്കുക. അവനവനെ സ്നേഹിക്കുക, നിങ്ങളുടെ ചുറ്റുമുള്ളവരെ സ്നേഹിക്കുക, എല്ലാവരെയും സ്നേഹിക്കുക''.- ശിഖ പറയുന്നു.

നായികയുടെ നിഴൽ കഥാപാത്രമായ കൂട്ടുകാരിയാകാനും തുടർച്ചയായി ഹാസ്യ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാനും താനിഷ്ടപ്പെടുന്നില്ലെന്ന് തുറന്നു പറയാൻ തയാറായ നടിയാണ് ശിഖ. 2009 ൽ 'വേക്ക് അപ് സിഡ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശിഖ 'ദിൽ തോ ബച്ചാ ഹൈ ജി', 'മിഡ്നൈറ്റ്സ് ചിൽഡ്രൻ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഗോർമിന്റ് എന്ന ചിത്രത്തിലൂടെ വെബ്സീരീസുകളിലും അഭിനയിച്ചു തുടങ്ങിയ ശിഖ വരുൺ ധവാനും സാറാ അലീഖാനും വേഷമിടുന്ന കൂലി നമ്പർ വൺ എന്ന വെബ്സീരീസിന്റെയും ഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com