sections
MORE

ലോകത്തിലെ ഏറ്റവും സമ്പന്നർ 400; അതിൽ 56 സ്ത്രീകൾ

MACKENZIE BEZOS (No. 15), OPRAH WINFREY (No. 319), LAURENE POWELL JOBS
മക്കെന്‍സി, ഓപ്ര വിന്‍ഫ്രി,ലോറന്‍സ് പവല്‍
SHARE

ലോകത്തെ ഏറ്റവും സമ്പന്നരായ 400 പേരെ എടുത്താല്‍ 56 പേരാണ് വനിതകള്‍. ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം. ഇവരില്‍ ചിലര്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമോ പങ്കാളികള്‍ക്കൊപ്പമോ ബിസിനസ് പടുത്തുയര്‍ത്തിയവരാണെങ്കില്‍ ചിലര്‍ ഒറ്റയ്ക്കുതന്നെ വ്യവസായ സാമ്രാജ്യത്തിന്റെ അമരത്ത് എത്തിയവരാണ്. 

സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഡെയ്ന്‍ ഹെന്‍ഡ്രിക്സാണ്. ഡെയ്നും പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് ഏഴുപേരും പങ്കാളികളുടെ സഹായത്തോടെയാണ് ബിസിനസ് തുടങ്ങിയത്. സ്വന്തമായി കരിയര്‍ സൃഷ്ടിച്ച് സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചവരില്‍ പ്രമുഖ ഓപ്ര വിന്‍ഫ്രിയാണ്. ജൂഡി ഫോള്‍ക്നര്‍, മിഗ് വിറ്റ്മാന്‍ എന്നിവരും തൊട്ടുപിന്നാലെയുണ്ട്. നാലു പേരാകട്ടെ 400 പേരുടെ പട്ടികയില്‍ ഇതാദ്യമായാണ് ഇടംപിടിച്ചത്. അവരില്‍ പ്രമുഖ മക്കെന്‍സി ബിസോസ് തന്നെ. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസില്‍ നിന്നു വിവാഹമോചനം നേടിതിനുശേഷം അവരുടെ സമ്പത്ത് വര്‍ധിച്ചതിനാല്‍ 15-ാം സ്ഥാനത്ത് എത്താന്‍ മക്കെന്‍സിക്കു കഴിഞ്ഞു. ഡേവിഡ് കോച്ചിന്റെ വിധവ ജൂലിയ കോച്ചാണ് സമ്പന്നരുടെ പട്ടികയിലെ മറ്റൊരു നവാതിഥി. 

വാള്‍മാര്‍ട്ട് സ്ഥാപകന്‍ സാം വാള്‍ട്ടറുടെ ഒരേയൊരു മകള്‍ ആലിസ് വാള്‍ട്ടനാണു സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍നില്‍ക്കുന്നത്. 11-ാം സഥാനത്ത്. വാള്‍മാര്‍ട്ടിന്റെ ഓഹരിമൂല്യത്തില്‍ 25 ശതമാനം വര്‍ധനവ് വന്നതോടെയാണ് ആലിസിന്റെ സമ്പത്തിലും വര്‍ധനവുണ്ടായത്. ആര്‍ട്ട് കളക്റ്റര്‍ എന്ന നിലയില്‍ ക്രിസ്റ്റല്‍ ബിഡ്ജ് മ്യൂസിയം ഓഫ്  അമേരിക്കന്‍ ആര്‍ട്സ് എന്ന പുതുസംരംഭം അവര്‍ അര്‍ക്കന്‍സാസില്‍ തുടങ്ങി. 

ഡേവിഡ് കോച്ചിന്റെ മരണത്തോടെ ജൂലിയയ്ക്കും മൂന്നു മക്കള്‍ക്കും വലിയൊരു വ്യവസായ സാമ്രാജ്യമാണ് വീണുകിട്ടിയത്. 13-ാം സ്ഥാനത്താണ് നിലവില്‍ ജൂലിയ. 96 ലായിരുന്നു ഡേിവിഡും ജൂലിയയും തമ്മിലുള്ള വിവാഹം. അതിനുശേഷമാണ് അവരുടെ സമ്പത്തില്‍ കുതിച്ചുചാട്ടമുണ്ടായതും. 

അമേരിക്കയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള മക്കെന്‍സി ബിസോസ് ഫോബ്സിന്റെ പട്ടിയില്‍ 15-ാം സ്ഥാനത്തുണ്ട്. 25 വര്‍ഷം നീണ്ടുനിന്ന ജെഫ് ബീസോസുമായുള്ള ബന്ധം വിവാഹ  മോചനത്തില്‍ കലാശിച്ചതോടെയാണ് മക്കെന്‍സി സമ്പന്നരുടെ പട്ടികയിലേക്കു വരുന്നതുതന്നെ. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടിയാണ് ഇരുവരും തമ്മില്‍ ഒപ്പുവച്ചത്. 

ആമസോണിന്റെ നാലുശതമാനം നിലവില്‍ മക്കെന്‍സിയുടെ സ്വന്തമാണ്. നൊബേല്‍ സമ്മാനം നേടിയ ടോണി മോറിസന്‍ എന്ന വിഖ്യാത എഴുത്തുകാരിയുടെ അസിസ്റ്റന്റ് ആയിരുന്ന മക്കെന്‍സി തന്റെ സമ്പത്തിന്റെ പകുതിയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ലോറന്‍സ് പവല്‍, ഡെയ്ന്‍ ഹെന്‍ഡ്രിക്സ്, ജോഡി ഫോള്‍ക്നര്‍, മെഗ് വിറ്റ്മാന്‍, ലെന്‍സി സിന്‍ഡര്‍, തായ് ലീ എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ള പ്രമുഖര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA