ADVERTISEMENT

തികച്ചും വ്യക്തിപരമായ ചോദ്യങ്ങളോട് വിമുഖത കാട്ടുന്നവരാണ് സെലിബ്രിറ്റികളിൽ പലരും‌ം. എന്നാൽ കൗശലത്തോടെ തന്റെ വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയെടുക്കാൻ മിടുക്കു കാട്ടിയ മാധ്യമ പ്രവർത്തകയെ ഒട്ടും നിരാശയാക്കാതെ, അവരുടെ ചോദ്യത്തിനു മുന്നിൽ പതറാതെ മറുപടി പറഞ്ഞുകൊണ്ടാണ് ബാർബഡിയേൻ ഗായിക റിഹാന വാർത്തകളിൽ നിറയുന്നത്.

ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ഉടനെ അമ്മയാകുമോ എന്ന ചോദ്യം റിഹാനയ്ക്ക് നേരിടേണ്ടി വന്നത്. അഭിമുഖത്തിനിടെയുണ്ടായ അനുഭവത്തെക്കുറിച്ചും അതിനെ താൻ നേരിട്ടതിനെക്കുറിച്ചും റിഹാന പറയുന്നതിങ്ങനെ :-

'' ഒരുപാട് സ്ത്രീകൾ ഇതിനെ പ്രതിരോധിക്കാറുണ്ട്, സ്വകാര്യതയാണെന്നും, ശരീരത്തെ സംബന്ധിക്കുന്നതാണെന്നുമൊക്കെ പറയാറുണ്ട്. തീർച്ചയായും ഇത് സമയമനുസരിച്ച് ചേയ്യേണ്ടതാണ്. എന്നുകരുതി എല്ലാവർക്കും വളരെ അത്യാവശ്യം എന്നു തോന്നുന്ന ഒരു സ്വപ്നവുമാവില്ല ഇത്. പക്ഷേ എന്നെ സംബന്ധിച്ച് അതെന്റെ സ്വപ്നമാണ്, അമ്മയാവുകയെന്നത്. അതുകൊണ്ട് ഈ ചോദ്യം ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. ആളുകൾക്ക് അറിയാൻ കൗതുകമുള്ള ഒരു കാര്യമാണ് ആ മാധ്യമ പ്രവർത്തക ചോദിച്ചത്''.

അഭിമുഖം ശ്രദ്ധിക്കപ്പെടാനായി തയാറാക്കിയ വിഡിയോയിൽ ഗർഭവാർത്ത ഹൈലൈറ്റ് ചെയ്തതോടെയാണ് താരം ഗർഭിണിയാണെന്ന തരത്തിൽ റൂമറുകൾ പരന്നത്. 69കാരിയായ മാധ്യമപ്രവർത്തക റിഹാനയോട് ഗർഭവാർത്തകളെപ്പറ്റി ചോദിക്കുകയും സീനിയർ ജേണലിസ്റ്റിൽ നിന്ന് ഒരിക്കലും അത്തരമൊരു ചോദ്യം പ്രതീക്ഷിക്കാത്ത റിഹാന നടുക്കം പുറത്തുകാട്ടാതെ അവരുടെ ചോദ്യത്തിന് മറുപടി പറയുകയുമായിരുന്നു.

'' നിങ്ങൾ ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടോ?, എന്ന ചോദ്യത്തിന് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും, അതിനെപ്പറ്റിയൊന്നും അറിയില്ലെന്നും എല്ലാം ദൈവനിശ്ചയമാണെന്നും, ഈ അഭിമുഖത്തിനു ശേഷം പരക്കാൻ പോകുന്ന റൂമറുകൾക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു റിഹാനയുടെ മറുപടി.

റിഹാനയുടെ പേര് റൂമറുകളിൽ നിറയാൻ ഈ അഭിമുഖം മാത്രമല്ല കാരണമെന്നും സെപ്റ്റംബറിൽ റിഹാന പറഞ്ഞ ഒരു പ്രസ്താവനയാണ് റൂമറുകൾക്ക് തുടക്കം കുറച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. '' ഞാനൊരു കറുത്ത വർഗ്ഗക്കാരിയാണ്, ഞാൻ പിറന്നത് ഒരു കറുത്ത വർഗ്ഗക്കാരിക്കാണ്, അവർ പിറന്നത് ഒരു കറുത്ത വർഗ്ഗക്കാരിക്കാണ്, അവർ പിറന്നത് ഒരു കറുത്ത വർഗ്ഗക്കാരിക്കാണ്, ഞാൻ ജന്മം നൽകാൻ പോകുന്നതും ഒരു കറുത്ത വർഗ്ഗക്കാരിക്കാണ്''.

റിഹാനയുടെ ഈ വാക്കുകൾ ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു. കറുത്ത വർഗ്ഗക്കാരുടെ അവകാശത്തിനുവേണ്ടി സംസാരിച്ച റിഹാനയുടെ വാക്കുകൾ ചിലർ തെറ്റിദ്ധരിച്ചു, റിഹാന ഒരു കുഞ്ഞിന്റെ പിറവിക്കായി കാത്തിരിക്കുകയാണെന്നാണ് റിഹാനയുടെ പ്രസ്താവനയിൽ നിന്ന് അവർ മനസ്സിലാക്കിയത്. മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് പറയാനുള്ളത് വ്യക്തമാക്കിയ റിഹാന, ബിസിനസ്സ്മാനായ ഹസ്സൻ ജമീലുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞു.

English Summary : Rihanna is okay tackling personal queries in public life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com