sections
MORE

21-ാം വയസ്സിൽ ജയിലിൽ, ഇപ്പോൾ ബിബിസി പട്ടികയിൽ; ഇത് നിഷയുടെ കഥ

Nisha Ayub
നിഷ അയൂബ്
SHARE

21–ാം വയസ്സിൽ നിയമ ലംഘനത്തിന്റെ പേരിൽ മൂന്നുമാസത്തെ തടവു ശിക്ഷ അനുഭവിച്ച ഒരാൾ എങ്ങനെ ബിബിസി പട്ടികകയിൽ ഇടംപിടിച്ചുവെന്നു വിമർശിക്കുന്നവർ തീർച്ചയായും മായ ആയൂബ് എന്ന ട്രാൻസ് വുമണിന്റെ ജീവിതത്തെക്കുറിച്ചറിയണം. പുരുഷന്മാർ സ്ത്രീകളുടെ വേഷം ധരിക്കുന്നതും സ്ത്രീയായി പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും പെരുമാറുന്നതും നിയവിരുദ്ധമായതിനാലാണ് മലേഷ്യൻ സ്വദേശിനിയായ മായയ്ക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

അതിക്രൂരമായ ജയിൽ അനുഭവങ്ങളെപ്പറ്റി മായ അയൂബ് ഓർത്തെടുക്കുന്നതിങ്ങനെ :-

'' പുരുഷന്മാരുടെ ജയിലിലേക്കാണ് എന്നെ കൊണ്ടു പോയത്. ട്രാൻസ്ജെൻഡറിനെ ചൂഷണം ചെയ്യാൻ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. ജയിലിലെത്തി ആദ്യദിവസം തന്നെ സഹതടവുകാർ മുറിയിലെ മൂലയിലേക്കു വലിച്ചുകൊണ്ടു പോയി അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. സെല്ലിനുള്ളിൽ എന്താണ് നടക്കുന്നതെന്നറിഞ്ഞിട്ടും വാർഡന്മാർ അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല. ശിക്ഷ കഴിഞ്ഞ് എല്ലാത്തിനോടും എല്ലാവരോടും വെറുപ്പുമായാണ് ‍ഞാൻ പുറത്തിറങ്ങിയത്.''

2000 ൽ ആയിരുന്നു ഈ സംഭവങ്ങൾ. ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങൾക്കു വേണ്ടി പോരാടാനാണ് പിന്നീടുള്ള ജീവിതം നിഷ ഉപയോഗിച്ചത്. ട്രാൻസ്ജെൻഡേഴ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലേഷ്യയിലെ ആദ്യ സംഘടനയായ സീഡിന്റെ സഹസ്ഥാപകയായിക്കൊണ്ടായിരുന്നു തുടക്കം. കുടുംബത്തിൽ നിന്ന് സംരക്ഷണം ലഭിക്കാത്ത പ്രായമായ ട്രാൻസ് സ്ത്രീകൾക്ക് അഭയമൊരുക്കാനായി ടി ഹോംസ് തുടങ്ങുകയും ചെയ്തു. നിമിഷയുടെ പ്രവർത്തന മികവിന് 2016 ൽ യു എസ് ഇന്റർനാഷനൽ വുമൺ ഓഫ് കറേജ് അവാർഡ് അവർക്ക് ലഭിച്ചു.

സീഡിനും ടീ ഹോമിനും പുറമേ ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്ന സംഘടനയുടെയും സഹസ്ഥാപകയാണ് നിഷ. ട്രാൻസ്ജെൻഡേഴ്സ്, ലൈംഗികത്തൊഴിലാളികൾ, എച്ച് ഐ വി ബാധിതർ എന്നിവർക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ്. ഈ മൂന്നു സംഘടനകളും കൗൺസിലിങും, ജോലിക്കുള്ള പരിശീലനവും, വൈദ്യസഹായവും, നിയമസഹായവും, സാമൂഹ്യ ക്ഷേമവും ഉറപ്പു വരുത്തുന്നുണ്ട്.

ജയിലിലെ ദുരനുഭവങ്ങൾ മൂലം തനിക്ക് പുരുഷന്മാരോട് വെറുപ്പായിരുന്നുവെന്നും പിന്നീട് ഇത് തന്റെ മാത്രം അവസ്ഥയല്ലെന്നും എല്ലാ ട്രാൻസ്ജെൻഡേഴ്സിനും ഇതുപോലെയുള്ള ക്രൂരമായ അവസ്ഥയിൽ കൂടി കടന്നു പോകാറുണ്ടെന്നും ഞാൻ മനസ്സിലാക്കി. മറ്റുള്ളവരെപ്പോലെ തന്നെ ട്രാൻസ്ജെൻഡേഴ്സും മനുഷ്യരാണെന്നും പ്രത്യേക അവകാശങ്ങൾക്കു വേണ്ടിയല്ല തന്റെ പോരാട്ടമെന്നും മറ്റുള്ളവർക്കുള്ള അവകാശങ്ങളിൽ തുല്യപരിഗണന കിട്ടണമെന്നു മാത്രമാണ് തന്റെ ആഗ്രഹമെന്നാണ് നിഷ പറയുന്നത്.

English Summary :  Nisha Ayub got on the BBC’s 100 Women of 2019 list

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA