ADVERTISEMENT

രസകരമായ അഭിനയം കൊണ്ടും നിഷകളങ്കമായ സംസാരം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പടിച്ചു പറ്റിയ താരമാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിലെ നായികാ നായകനിലൂടെ കലാരംഗത്ത് ചുവടുറപ്പിച്ച വിൻസി അലോഷ്യസ് 'വികൃതി' എന്ന ചിത്രത്തിലൂടെ നായികയായി. 'വികൃതി' എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചില കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് വിൻസി.

ജീവിതത്തിൽ പാലിക്കേണ്ട മൂന്നു സുവർണ നിയമങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് വിൻസി പങ്കുവച്ച രസകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. എങ്ങനെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ടത്, അധ്യാപകരെ ഒരിക്കലും മേക്കപ് ഇട്ടുതരാൻ അനുവദിക്കരുത്, പിന്നീട് നിങ്ങൾ അനുഭവിക്കേണ്ടി വരും. അമ്മയെ മുടി കെട്ടാൻ അനുവദിക്കരുത്, എണ്ണയിട്ട് അമ്മമാർ ചുരുണ്ട മുടി സ്ട്രെയിറ്റ് ആക്കി കളയും എന്നിവയാണ് വിൻസി പങ്കുവച്ച സുവർണ നിയമങ്ങൾ റൂൾസ്.

'വികൃതി' എന്ന ചിത്രത്തിൽ സൗബിൻ സാഹിറിന്റെ നായികയാണ് വിൻസി. സിനിമാതാരം എന്നതിലുപരി ഒരു ആർക്കിടെക്റ്റ് കൂടിയാണ് വിൻസി.

 English Summery: Vincy Alocious Golden Rule 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com