ADVERTISEMENT

ഒരു ചുംബനത്തിന്റെ പേരിലാണ് നടി ജെന്നിഫർ അനിസ്റ്റൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കൊമേഡിയനും, ടെലിവിഷൻ അവതാരകയുമായ എലൻ ഡിജെനറസിനെയാണ് ഷോയ്ക്കിടയിൽ ജെന്നിഫർ ചുംബിച്ചത്. അടുത്ത സുഹൃത്തുക്കളാണ് ജെന്നിഫറും എലനും. ചുംബനത്തെക്കുറിച്ച് ജെന്നിഫർ ചോദിച്ച ഒരു ചോദ്യമാണ് മറ്റൊരു ചുംബനത്തിൽ കലാശിച്ചത്.

അമേരിക്കൻ റേഡിയോ, ടെലിവിഷൻ അവതാരകനും എഴുത്തുകാരനും ഫൊട്ടോഗ്രാഫറുമായ ഹവാർഡ് സ്റ്റെമിനെ  ഇതേ ഷോയിൽ വച്ച് മുൻപ് എലൻ ചുംബിച്ചിരുന്നു.  അതിന്റെ ദൃശ്യങ്ങൾ എലൻ തന്നെ പങ്കുവച്ചിരുന്നു. ഇക്കുറി ഷോയിലെത്തിയ ജെന്നിഫറിനറിയേണ്ടിയിരുന്നത് ആ ചുംബനത്തിന്റെ വിശദാംശങ്ങളെക്കുറിച്ചായിരുന്നു.

'' നിങ്ങൾ അത് ആസ്വദിച്ചോ?, എങ്ങനെയുണ്ടായിരുന്നു?, നിങ്ങളപ്പോൾ നേർവസ് ആയിരുന്നോ? എന്നൊക്കെയായിരുന്നു ജെന്നിഫറിന്റെ ചോദ്യങ്ങൾ. ജെന്നിഫറിന്റെ ചോദ്യങ്ങളോട് മറ്റൊരു ചോദ്യംകൊണ്ടാണ് എലൻ മറുപടി പറഞ്ഞത്. അവസാ നമായി ഒരു സ്ത്രീക്ക് ചുംബനം നൽകിയത് എപ്പോഴാണെ ന്നായിരുന്നു എലന്റെ ചോദ്യം. ഒരു ചുംബനമായിരുന്നു ജെന്നിഫറിന്റെ മറുപടി.

'' നിന്റെ ചുണ്ടുകൾ വളരെ മൃദുലമാണ്'' എന്നായിരുന്നു ചുംബനത്തിനു ശേഷം ജെന്നിഫറിന്റെ പ്രതികരണം. ഉറ്റകൂട്ടുകാരി തന്നെ ചുംബിച്ച നിമിഷത്തിന്റെ ചിത്രം എലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇപ്പോൾ നിനക്കോ എന്നു ചോദിച്ചുകൊണ്ടാണ് ക്ഷൗരക്കത്തിയുടെ മുറിവുകളില്ലാത്ത മൃദുലമായ ചുണ്ടുകളെ ചുംബിച്ചതിനെ ന്യായീകരിച്ച് എലൻ ചിത്രം പോസ്റ്റ് ചെയ്തത്.

English Summary : ennifer Aniston KISSES Ellen DeGeneres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com