sections
MORE

ഫ്ലൈറ്റിൽ സഹയാത്രക്കാരോട് മോശമായി പെരുമാറി; നടിക്ക് സംഭവിച്ചത്

Lidiya Velezheva
ലിഡിയ
SHARE

രസകരമായതും ചിലപ്പോഴൊക്കെ അസുഖകരമായതുമായ അനുഭവങ്ങളായിരിക്കും ഫ്ലൈറ്റ് യാത്രകൾ സമ്മാനിക്കുക. സഹയാത്രികരോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ഇപ്പോൾ ഒരു നടി വാർത്തകളിൽ നിറയുന്നത്. ലിഡിയ വെൽഷെ എന്ന റഷ്യൻ നടിയാണ് സഹയാത്രികരോട് സംസ്കാരമില്ലാതെ പെരുമാറിയതിന്റെ പേരിൽ ഫ്ലൈറ്റിൽ നിന്ന് പുറത്തായത്.

റഷ്യയിലെ പേരുകേട്ട നടിയാണ് 53കാരിയായ ലിഡിയ. മോസ്കോയിൽ നിന്നും ഇസ്രായേലിലെ ടെൽ അവൈവിലേക്ക് പുറപ്പെടേണ്ടിയിരുന്ന പ്ലെയിൻ എന്തോ സാങ്കേതിക തകരാർ മൂലം രണ്ടു മണിക്കൂർ വൈകി. തനിക്ക് കോട്ടില്ലാതെ 20 മിനിട്ടോളം എയർപോർട്ട് ബസ്സിൽ കാത്തിരിക്കേണ്ടി വന്നു എന്നു പറഞ്ഞാമ് നടി ആദ്യം ബഹളം വച്ചത്.

പിന്നീട് സഹയാത്രക്കാരെയും ജീവനക്കാരെയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കാനും ബഹളം വയ്ക്കാനും തുടങ്ങിയതോടെ യൂണിഫോണിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ പുറത്തേക്കു കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്നുണ്ട്. '' ഞാനൊരു നടിയാണ്, നീയൊക്കെ വെറും സാധാരണക്കാർ അതുകൊണ്ട് നിനക്കൊക്കെ ഒരുപാടു ദൂരം സഞ്ചരിക്കണമെങ്കിൽ ടിക്കറ്റെടുക്കണം. ഞാനെന്റെ ടിക്കറ്റ് വാങ്ങിയത് 204000 റുബലിനാണ് (2,27,088 രൂപ)''.

നടിയുടെ ബഹളവും, സംസ്കാരശൂന്യമായ പെരുമാറ്റവും അപമാനവും പരിധിവിട്ടപ്പോൾ ഒരു സഹയാത്രിക ഉറക്കെ ദൈവത്തെ പ്രകീർത്തിച്ചുകൊണ്ടു പാടുവാൻ തുടങ്ങി. നടിയുടെ ശരീരത്തിലുള്ള പൈശാചിക ശക്തിയെ അകറ്റാനായാണ് താൻ അങ്ങനെ ചെയ്തതെന്നാണ് അവരുടെ ന്യായീകരണം. മോസ്കോ സ്വദേശിനിയായ ലിഡിയ ഒരു രാഷ്ട്രീയ പ്രവർത്തക കൂടിയാണ്. നടൻ അലക്സി ഗുസ്ക്കോവ് ആണ് ഭർത്താവ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. 

ഇത് ആദ്യമായല്ല നടീനടന്മാർ എയർപോർട്ട് അധികൃതർക്ക് തലവേദനയുണ്ടാക്കുന്നത്. യാത്രാ വിമാനം പറത്തിയെന്ന് അവകാശവാദമുന്നയിച്ച് ഈജിപ്ഷ്യൻ നടനും ഗായകനുമായ മുഹമ്മദ് റമദാൻ പങ്കുവച്ച ഒരു വിഡിയോ മുൻപ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ആർക്കും പറത്താൻ സാധിക്കുന്ന ഒന്നല്ല വിമാനങ്ങൾ. മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങളോളം നീണ്ട പരിശീലനവും പരിചയ സമ്പത്തും വേണം അതിന്. പൈലറ്റുമാരുടെ ജോലി അത്ര പ്രധാനപ്പെട്ടതായതുകൊണ്ട് യാത്രാവിമാനങ്ങളിൽ പറക്കുന്ന യാത്രക്കാർക്ക് കോക്പിറ്റിന് അകത്ത് കയറാനുള്ള അനുവാദം പോലും പലപ്പോഴും ലഭിക്കാറില്ല. എന്നാൽ വിമാനത്തിലെ കോക്പിറ്റിൽ ക്യാപ്റ്റൻ സീറ്റിൽ ഇരുന്നു വിമാനം പറത്തി എന്ന് അവകാശപ്പെട്ടുകൊണ്ട്  നടൻ വിഡിയോ പോസ്റ്റ് ചെയ്തതോടെ അതിനവസരമൊരുക്കിയ പൈലറ്റിന്റെ ലൈസൻസ് റദ്ദാവുകയും ചെയ്തു. നടൻ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ സിവിൽ ഏവിേയഷൻ മന്ത്രാലയം നടപടി എടുത്തത്.  ഈജിപ്ഷ്യൻ നിയമ പ്രകാരം പറന്നുകൊണ്ടിരിക്കുമ്പോൾ വിമാന ജീവനക്കാർക്കല്ലാതെ മറ്റാർക്കും കോക്പിറ്റിൽ കയറാൻ അനുവാദമില്ല.

ഈജിപ്റ്റ് ആസ്ഥാനമായുള്ള സ്മാർട്ട് ഏവിയേഷൻ എന്ന പ്രൈവറ്റ് ചാർട്ടേഡ് കമ്പനിയുടെ വിമാനത്തിലായിരുന്നു സംഭവം അരങ്ങേറിയത്. സൗദിയിലേയ്ക്ക് പറന്ന വിമാനത്തിന്റെ പറക്കലിനിടെയാണ് കോക്പിറ്റിൽ പൈലറ്റ് സീറ്റിലിരുന്ന് നടൻ വിഡിയോ ചിത്രീകരിച്ചത്. വിമാന ക്യാപ്റ്റന്റെ ലൈസൻസ് ആജീവനാന്തകാലത്തേയ്ക്ക് റദ്ദാക്കിയ ഈജിപ്ഷ്യൻ സിവിൽ ഏവിേയഷൻ മന്ത്രാലയം, കോ–പൈലറ്റിന് ഒരു വർഷത്തേയ്ക്കു വിലക്കും നൽകി. സംഗതി വിവാദമായതോടെ സ്മാർട്ട് ഏവിയേഷൻസ് സിഇഒയും തൽസ്ഥാനത്തു നിന്ന് രാജി വെച്ചു. 

English Summary: Russian actress is escorted off an airplane

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA