ADVERTISEMENT

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും വിനോദമേഖലയിൽ നിറത്തിന്റെയും ശരീരപ്രകൃതത്തിന്റെയും പേരിൽ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്നാണ് ബോളിവുഡ് താരം മലൈക അറോറ പറയുന്നത്. ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ തരംതിരിക്കാറുണ്ടെന്നും താൻ എപ്പോഴും ഇരുണ്ട നിറക്കാരുടെ വിഭാഗത്തിലായിരുന്നു താരം തുറന്നു പറയുന്നു.

'ഛയ്യ ഛയ്യാ' എന്നതുൾപ്പടെ ഒരുപിടി ഡാൻസ് നമ്പറിലൂടെ ആളുകളുടെ മനസ്സു കവർന്ന താരമാണ് മലൈക അറോറ. ബോളിവുഡ് താരം അർജ്ജുൻ കപൂറുമായുള്ള പ്രണയത്തിന്റെ പേരിലും ഇടയ്ക്കിടെ മലൈക വാർത്തകളിലിടംപിടിക്കാറുണ്ട്. നിറത്തിന്റെ പേരിൽ വിവേചനം അനുഭവിച്ചതിനെക്കുറിച്ച് താരം തുറന്നു പറയുന്നതിങ്ങനെ :-

'' ഞാൻ ഈ മേഖലയിലേക്ക് കടന്നു വരുമ്പോൾ ഇരുണ്ട നിറമുള്ളവർ,വെളുത്ത നിറമുള്ളവർ എന്നൊക്കെയുള്ള വിവേചനം പ്രചാരത്തിലുണ്ടായിരുന്നു. ഞാൻ ഇരുണ്ട നിറക്കാരുടെ വിഭാഗത്തിലായിരുന്നു. അന്നും അത്തരം വിവേചനങ്ങളുണ്ടായിരുന്നു, അത്തരത്തിലുള്ള വിവേചനം എന്നും അവിടെയുണ്ടാകും.''- മലൈക പറയുന്നു. നേഹ ധൂപിയ അവതരിപ്പിക്കുന്ന 'നോ ഫിൽട്ടർ നേഹ സീസൺ 4' ലാണ് ഒരു ആൺകുട്ടിയുടെ അമ്മ കൂടിയായ മലൈക ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന വിവേചനത്തെക്കുറിച്ച് മനസ്സു തുറന്നത്.

പരിഹാസങ്ങളും ട്രോളുകളും ഒരിക്കലും തന്റെ പരിഗണനാ വിഷയങ്ങളല്ലെന്നാണ് മലൈക പറയുന്നത് :-

''ചില പ്രത്യേക രീതിയിൽ സംസാരിക്കുന്ന, പെരുമാറുന്ന ആളുകളെക്കുറിച്ച് എനിക്ക് മോശം തോന്നാറുണ്ട്. ചിലരേക്കാൾ മോശമാണ് താനെന്ന് ചിന്തിക്കുന്ന, സ്വയം വിലയില്ലെന്ന് കരുതുന്ന, മറ്റുള്ളവരെ എപ്പോഴും താഴ്ത്തിക്കെട്ടാനാഗ്രഹിക്കുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് അങ്ങനെ തോന്നുക. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോഴും കലിവുതെളിയിക്കാൻ ഒരു പ്ലാറ്റ്ഫോം കിട്ടിയതുകൊണ്ടാണ് പലരും ആക്രമിക്കപ്പെടുന്നത്. അത്തരം ആക്രമണങ്ങൾക്കു പിന്നിലുള്ള മുഖമില്ലാത്ത ആളുകൾ കരുതുന്നത് അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നും, അങ്ങനെയൊക്കെ ചെയ്യാൻ അവർക്ക് അധികാരമുണ്ടെന്നുമാണ്. അങ്ങനെയുള്ളരെക്കുറിച്ച് വളരെ മോശം എന്നൊരു വികാരമേ എനിക്ക് തോന്നിയിട്ടുള്ളൂ''. – മലൈക പറഞ്ഞു നിർത്തി.

English Summary : Malaika Arora Reveals She Was Always Put In To The Dark-skinned-Category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com