ADVERTISEMENT

ഭക്ഷണശാലയിലെ ശുചിമുറിയിൽ യുവതി ഒളിക്യാമറ കണ്ടെത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ  ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. മുംബൈയിലെ പൂനെ സ്വദേശിനിയായ ഒരു യുവതിയാണ് ഇൻസ്റ്റഗ്രാം സ്റ്റോറി സീരീസിലൂടെ ഒളിക്യാമറ വിവാദത്തിന് തിരികൊളുത്തിയത്. മൂന്നു ദിവസം മുമ്പു തുടങ്ങിയ വെർച്വൽ ലോകത്തെ കൂട്ടയുദ്ധം ഇനിയും തുടരുകയാണ്.

പൂനെയിലെ ഹിൻജവാഡി ഭാഗത്തെ കഫേയിലെ ശുചിമുറിയിൽ താൻ ക്യാമറ കണ്ടെത്തിയ വിധം സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് യുവതി ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെ വിവരിച്ചത്. സമൂഹമാധ്യമങ്ങളിൽ അത് തരംഗമായതോടെ സംഭവത്തിൽ നടപടിയെടുക്കാത്ത പൂനെ പോലീസിനെ ചോദ്യം ചെയ്തുകൊണ്ട് ബോളിവുഡ് നടിമാർ ഉൾപ്പടെയുള്ളവർ രംഗത്തു വന്നു.

ശുചിമുറിയിലെ ഒളിക്യാമറ കണ്ടെത്തിയ നിമിഷം തന്നെ താൻ കഫേ മാനേജ്മെന്റിന് പരാതി നൽകിയെന്നും പക്ഷേ പരാതി നൽകി 10 നിമിഷത്തിനകം ഒളിക്യാമറ ശുചിമുറിയിൽ നിന്നും അപ്രത്യക്ഷ്യമായെന്നുമാണ് യുവതി ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

'' ശുചിമുറിയിലെ ഒളിക്യാമറയെക്കുറിച്ച് മാനേജ്മെന്റിനോട് പരാതി പറഞ്ഞപ്പോൾ ഞങ്ങളോട് പുറത്തു കാത്തു നിൽക്കാനാണ് അവർ പറഞ്ഞത്. അതിനുശേഷം 10 മിനിറ്റ് കഴിഞ്ഞപ്പോൾ ശുചിമുറിയിൽ നിന്ന് അവർ രഹസ്യമായി ക്യാമറ നീക്കം ചെയ്തു''.- ഒളിക്യാമറയുടെ ചിത്രങ്ങളുൾപ്പടെ ഷെയർ ചെയ്തുകൊണ്ടാണ് യുവതി സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്.

സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളുള്ള ട്വീറ്റും തരംഗമായതോടെ ഔദ്യോഗികമായി പരാതിയെഴുതി നൽകിയാൽ നന്നായിരിക്കുമെന്ന് പൂനെ പൊലീസ് ട്വീറ്റിന് മറുപടി നൽകി. സ്ക്രീൻഷോട്ട് ഉൾപ്പടെയുള്ളവ തരംഗമായതോടെ ബോളിവുഡ് താരം റിച്ച ഛദ്ദ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് പ്രതികളെക്കുറിച്ചന്വേഷിച്ചു.

''സംഭവം നടന്നത് പിമ്പ്രി ചിൻഛാവഡ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണച്ചുമതല അവർക്ക് കൈമാറിയിട്ടുണ്ടെന്നും അവർ ഈ വിഷയത്തിൽ ഉടൻ തന്നെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ'' യെന്നുമായിരുന്നു റിച്ചയുടെ ചോദ്യത്തിന് പൂനെ പൊലീസിന്റെ മറുപടി.

സംഭവം വിവാദമായതിനെത്തുടർന്ന് ഭക്ഷണശാലയുടെ സമൂഹമാധ്യമ പേജുകളിൽ നെഗറ്റീവ് റിവ്യൂസ് നിറയുകയാണ്. സാഹചര്യം മനസ്സിലാക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ട് മാനേജ്മെന്റ് ക്ഷമചോദിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ ഉത്തരാഖണ്ഡിലെ തെഹ്‌റി ജില്ലയിലെ ഒരു ഹോട്ടലുടമ സമാനമായ സംഭവത്തെത്തുടർന്ന് അറസ്റ്റിലായിരുന്നു. ഹോട്ടലിൽ മുറിയെടുത്ത ദമ്പതികൾ മുറിയിൽ ഒളിക്യാമറ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അത്.

English Summary : Woman Finds Hidden Camera In Cafe Toilet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com