ADVERTISEMENT

69-ാം വയസ്സില്‍ പുതിയ ജീവിതം തുടങ്ങിയ കഥയാണ് മരിയ ക്രിസ്റ്റീന എന്ന സ്ത്രീക്ക് പറയാനുള്ളത്. 69 -ാം വയസ്സിലോ എന്നു ചോദിക്കുന്നവരോട് എന്തുകൊണ്ട് പാടില്ല എന്നാണ് മരിയയുടെ ചോദ്യം. തനിക്കാവുമെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന മറുചോദ്യവും. 

ഇപ്പോള്‍ 73 വയസ്സുണ്ട് മരിയയ്ക്ക്. ബിക്കിനി ബോഡി ചാംപ്യന്‍ കൂടിയാണവര്‍. അമേരിക്കിയിലെ നെവാഡയില്‍ റെനോ എന്ന സ്ഥലമാണ് സ്വദേശം. രണ്ടു പതിറ്റാണ്ടിലധികം ഒരു കോളജിന്റെ പ്രസിഡന്റ് ആയിരുന്നു അവര്‍. യൗവനത്തില്‍ സജീവമായിരുന്നെങ്കിലും പ്രായം കൂടിയതോടെ എല്ലാക്കാര്യത്തില്‍നിന്നും പിന്‍വലിഞ്ഞു ജീവിക്കുകയായിരുന്നു. അതോടെ തടി കൂടി, ശ്രദ്ധ കുറഞ്ഞു. ഏതാണ്ടു നിര്‍ജീവമായി. കൂട്ടിന് മാനസിക സംഘര്‍ഷവും. 

ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നത് പുറമെ 69-ാം വയസ്സില്‍ ജോലിയില്‍നിന്നു പൂര്‍ണമായി വിരമിച്ചതോടെ അടുത്തറിയാവുന്നവരൊക്കെ മരിയയെ എഴുതിത്തള്ളി എന്നുതന്നെ പറയാം. പക്ഷേ, അവിടെനിന്ന് ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു മരിയ. അവര്‍ ഒരു പരിശീലകനെ നിയമിച്ചു. ദിവസം മൂന്നു നേരം വർക്കൗട്ട് തുടങ്ങി. രണ്ടു വര്‍ഷം മുമ്പ് പഴയ കാലത്തെ പാടേ മറന്ന് അവര്‍ ആരോഗ്യവതിയായി. ശരിക്കും ഒരു രണ്ടാം ജന്മം. ഫിറ്റ്നസ് മോഡലിങ് മത്സരങ്ങളില്‍ പങ്കെടുക്കാനും തുടങ്ങി. അവരുടെ കൂടെ പങ്കെടുത്തവര്‍ക്കാകട്ടെ പകുതി പ്രായം പോലും ഇല്ലായിരുന്നു. ആദ്യത്തെ ഫിറ്റ്നസ് കണ്ടസ്റ്റില്‍തന്നെ മരിയ സ്വന്തമാക്കിയത് ആറ് മെഡലുകള്‍. പിന്നീടവര്‍ തിരിഞ്ഞുനോക്കിയിട്ടേയില്ല. 

ഫിറ്റ്നസ് ടെസ്റ്റുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. 80 വയസ്സു കഴിഞ്ഞ പുരുഷന്‍മാര്‍ പോലും മത്സരങ്ങളില്‍ പങ്കെടുക്കുന്നു, വിജയിക്കുന്നു. സ്ത്രീകളാകട്ടെ അമ്പത് വയസ്സാകുമ്പോഴേക്കും പൊതുജീവിതത്തി ല്‍നിന്നുതന്നെ ഉള്‍വലിഞ്ഞു ജീവിക്കുന്നു. അവര്‍ ഒരു കാര്യം മനസ്സിലാക്കണം. 73-ാം വയസ്സിലും ഞാന്‍ സജീവ മാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നു. എന്റെ പകുതി പ്രായമുള്ളവരെപ്പോലും തോല്‍പിക്കുന്നു. എനിക്കാകാമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കും ആയിക്കൂടാ- മരിയ ക്രിസ്റ്റിന ചോദിക്കുന്നു. 

തന്റെ ജീവിതം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് മരിയ. വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോ അവര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. മറ്റുള്ളവര്‍ക്കും പ്രചോദനമാകാന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com