ADVERTISEMENT

പൊതുവിടങ്ങളിൽ പ്രത്യേകിച്ച് യാത്രാവേളകളിൽ സാമാന്യ മര്യാദ പാലിക്കാൻ പലയാളുകളും മറന്നു പോകാറുണ്ട്. വിമാനയാത്രയിൽ അത്തരം സഹയാത്രികരിൽ നിന്നും നേരിട്ട അനുഭവത്തെ ഒരു സെൽഫിയിലൊതുക്കി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ സങ്കടം പങ്കുവയ്ക്കുകയാണ് ഒരു സ്ത്രീ.

സ്വന്തം വീട്ടിലിരിക്കുന്നതിനേക്കാൾ സ്വാതന്ത്ര്യത്തോടെയും സൗകര്യത്തോടെയും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കാൻ പോലും മിനക്കെടാതെയും യാത്രചെയ്യുന്ന ആളുകളുടെ ശ്രദ്ധ ക്ഷണിക്കാനാണ് അവർ ഈ ചിത്രം പങ്കുവച്ചത്. തന്റെ സീറ്റിന്റെ ഹെഡ്റെസ്റ്ററിൽ പിന്നിലിരിക്കുന്നയാൾ കാൽ വച്ചിരിക്കുന്ന ചിത്രമാണ് യാത്രക്കാരി പങ്കുവച്ചിരിക്കുന്നത്.

വിമാനയാത്രവേളയിൽ തന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം എന്നു പറഞ്ഞുകൊണ്ട് സ്ത്രീ പങ്കുവച്ച ചിത്രത്തോട് നിരവധിപേരാണ് പ്രതികരിച്ചിരിക്കുന്നത്. ഒരുപാട് നിർദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചതോടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ആ ചിത്രം. 1000 ലധികം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പലരും അഭിപ്രായങ്ങൾക്കൊപ്പം തങ്ങളുടെ അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. '' നേരെയിരിക്കാൻ സഹയാത്രികരോട് ആവശ്യപ്പെടണമെന്നും അതിന് അവർ തയാറായില്ലെങ്കിൽ ഫ്ലൈറ്റ് അറ്റൻഡർമാരോട് പരാതി പറയണമെന്നുമാണ് ഒരാൾ നിർദേശിച്ചത്.

താനാണെങ്കിൽ അവരോട് നേരിട്ട് ഒന്നും പറയാൻ തയാറാകില്ലെന്നും ഫ്ലൈറ്റ് അറ്റൻഡർമാർവഴി കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാക്കുകയോ, സീറ്റ് മാറ്റിത്തരാൻ ആവശ്യപ്പെടുകയോ ചെയ്യുമെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. രണ്ടു മൂന്നുപേരുടെ സീറ്റ് കൈയടക്കി ഇങ്ങനെ പെരുമാറുന്നവരോട് എയർലൈൻ ഉദ്യോഗസ്ഥർ പിഴയീടാക്കണമെന്നാണ് വേറെ ചിലയാളുകൾ പറയുന്നത്. അങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതരത്തിലുള്ള ഇത്തരം പെരുമാറ്റങ്ങൾ അവസാനിക്കുകയുള്ളൂവെന്നും അവർ  അഭിപ്രായപ്പെടുന്നു.

ഇതൊന്നുമല്ല ഒന്നും പ്രതികരിക്കാന്‌ നിൽക്കാതെ പേനയോ മറ്റോ എടുത്ത് അവരുടെ ഉള്ളം കാലിൽ ഇക്കിളിയിടുകയാണ് വേണ്ടതെന്നാണ് ചില രസികന്മാർ കുറിച്ചത്. അവരുടെ കാലിനു നേർക്ക് ആഞ്ഞു തുമ്മണമെന്നും ചിലർ കുറിക്കുന്നു.

English Summary : Woman shares a selfie of a passenger placing their feet on her head rest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com