ADVERTISEMENT

കെൻസിങ്ടൺ കൊട്ടാരത്തില്‍ മോഷണം. മോഷ്ടാവ് കുറ്റം സമ്മതിച്ചു രംഗത്തുവരികയും വില്യം രാജകുമാരനും കേറ്റും അതിനോട് പ്രതികരിക്കുകയും ചെയ്തതോടെ വാര്‍ത്തയായിരിക്കുകയാണ് മോഷണവും മോഷ്ടാവിന്റെ കുറ്റസമ്മതവും. ഗായിക കാമില കാബെല്ലോയാണ് മോഷ്ടാവ്. 

കൊട്ടാര സന്ദര്‍ശനത്തിനിടെ, ഓര്‍മയ്ക്കുവേണ്ടി സൂക്ഷിക്കാനാണ് മോഷണം നടത്തിയതെന്ന് കാമില സമ്മതിക്കുകയും ചെയ്തിരിക്കുന്നു. കൊട്ടാരസന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു പെന്‍സിലാണ് കാമില മോഷ്ടിച്ചത്. അവതാരകന്‍ ഗ്രെഗ് ജെയിംസാണ് തന്നെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഗായിക വെളിപ്പെടുത്തി. വില്യം രാജകുമാനെയും കേറ്റിനെയും സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണ് മോഷണം നടത്തിയതെന്നു കാമില പറയുന്നു. 

എന്തെങ്കിലും ഒന്ന് എടുക്കൂ... എന്നു പറഞ്ഞ് ഗ്രെഗാണ് ധൈര്യം പകര്‍ന്നത്. ആ പെന്‍സിലെങ്കിലും എടുക്കൂ എന്നും ഗ്രെഗ് പറഞ്ഞത്രേ.  പ്രേരണയ്ക്കൊടുവില്‍ താന്‍ മോഷണം നടത്തിയെന്നും കാമില സമ്മതിച്ചു. മോഷ്ടിച്ച പെന്‍സില്‍ അമ്മയുടെ പഴ്സിലാണ് സൂക്ഷിച്ചത്. കൊട്ടാര ജീവനക്കാര്‍ക്ക് അതു തിരിച്ചുകൊടുക്കാമെന്ന് അമ്മ പറഞ്ഞെങ്കിലും വേണ്ടെന്നു താന്‍ പറഞ്ഞെന്നും കാമില പറയുന്നു. 

ആ പെന്‍സില്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്. പ്രിയപ്പെട്ട രാജകുമാരനോടും കേറ്റിനോടും ഞാന്‍ ക്ഷമാപണം നടത്തുന്നു. മോഷണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിയില്ലെന്നും കാമില സമ്മതിക്കുന്നു. നെഞ്ചില്‍ എന്തോ ഭാരം പോലെയാണ് കാമിലയ്ക്ക് തോന്നിയത്. ഇതിനു മറുപടിയായി കെനിങ്സ്റ്റണ്‍ കൊട്ടാരത്തിന്റെ പ്രതികരണം ഒരു ഇമോജിയില്‍ ഒതുങ്ങി. ഒരു ജോഡി കണ്ണുകളാണ് അവര്‍ പോസ്റ്റ് ചെയ്തത്.  

കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടതിലൂടെ താന്‍ ആദരിക്കപ്പെട്ടതായും ഗായിക കാമില അഭിമാനത്തോടെ ഓര്‍മിക്കുന്നു. 

English Summary : Camila Cabello Says She Stole From Kensington Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com