ADVERTISEMENT

മഹി വിജ്- ജ്യാ ഭനുശാലി ദമ്പതികള്‍ ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്ത് ജനപ്രീതി നേടിയവരാണ്. ടെലിവിഷനില്‍ നിറ‍ഞ്ഞുനില്‍ക്കുന്നതിനിടെ ഇടക്കാലത്തേക്ക് അപ്രത്യക്ഷരായെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട ഒരു പാനലിന്റെ ഭാഗമായി ഇരുവരും തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചുവരവിനുശേഷം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ മഹിക്കു ലഭിച്ചത് മോശം കമന്റ്. അത് അവിടെ ഉപേക്ഷിക്കാന്‍ തയാറാകാതെ തന്നെ ആക്ഷേപിച്ച അജ്ഞാതനായ വ്യക്തിക്ക് ഒരിക്കലും മറക്കാത്ത മറുപടി കൊടുത്തിരിക്കുകയാണ് മഹി. ബിഗ് ബോസ് പാനലില്‍ മഹിക്കും ഭര്‍ത്താവിനുമൊപ്പം ഷെഫാലി ജാരിവാലയുടെ ഭര്‍ത്താവ് പരഗ് ത്യാഗി, അസിം റിയാസിന്റെ സഹോദരന്‍ ഉമര്‍ എന്നിവരാണുള്ളത്. 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മഹി ഒരു പെണ്‍കുട്ടിക്കു ജന്‍മം നല്‍കിയിരുന്നു. പ്രസവത്തിനുവേണ്ടിയാണ് ഇടക്കാലത്ത് ദമ്പതികള്‍ മിനി സ്ക്രീനില്‍നിന്നു വിട്ടുനിന്നതും. പ്രസവത്തോടെ ശരീരത്തില്‍ സംഭവിച്ച മാറ്റത്തിന്റെ പേരിലാണ് മഹി പരിഹസിക്കപ്പെട്ടതും. ഉമറിനും പരഗിനുമൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് മഹി വിമര്‍ശിക്കപ്പെട്ടത്. 

'ഞാന്‍ എങ്ങനെയുള്ള അമ്മയാണെന്നു ചോദിക്കുന്ന നിങ്ങളുടെ അമ്മയോട് എനിക്കൊരു ചോദ്യമുണ്ട്- കുട്ടിക്കാലത്ത് നിങ്ങള്‍ എങ്ങനെയുള്ള കുട്ടിയായിരുന്നുവെന്ന് ?. ഈ ചോദ്യം കൊണ്ടും മതിയാക്കാതെ പിന്നെയും കുറേ ചോദ്യങ്ങള്‍ കൂടി തന്റെ ശരീരത്തെ പരിഹസിച്ച വ്യക്തിയോട് മഹി  ചോദിച്ചു. എല്ലാം കുറിക്കുകൊള്ളുന്നതും ചോദ്യകര്‍ത്താവിനെ നാണിപ്പിക്കുന്നതും. 

'തെമ്മാടീ, നിന്നെ പ്രസവിച്ചതിനുശേഷം നിന്റെ അമ്മയ്ക്കും  വണ്ണം കുറഞ്ഞിരുന്നോ' ?. എന്തെങ്കിലും എഴുതുമ്പോള്‍ പഴി കേൾക്കുന്നത് സ്വന്തം അമ്മയ്ക്കു കൂടിയാണെന്നു മറക്കരുത്. നീ നിന്റെ അമ്മയെയല്ലേ പ്രതിനിധീകരിക്കുന്നത്. ഇനിയെങ്കിലും എഴുതുമ്പോള്‍ ആലോചിച്ച് മാത്രം എഴുതൂ'... 

തന്നെ പരിഹസിച്ച വ്യക്തിയുടേത് യഥാര്‍ഥ അക്കൗണ്ട് അല്ലെന്നും വ്യാജപ്പേരിലുള്ളതാണെന്നും കൂടി മഹി കണ്ടെത്തി. അയാളെ ആരും പിന്തുടരുന്നില്ലെന്നും. ഓഗസ്റ്റില്‍ പ്രസവിക്കുന്നതിനുമുമ്പ് മഹി വീട്ടില്‍ തങ്ങളെ സഹായിക്കുന്നവരുടെ കുട്ടികളെ ദത്തെടുത്തിരുന്നു. 

English Summary : Mahhi Vij Talks About Body Shaming Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com