sections
MORE

സ്ക്രീനിൽ സൂപ്പർ ഗേൾ, വീട്ടിൽ പങ്കാളിയുടെ വൈകൃതങ്ങളുടെ ഇര; തുറന്നു പറഞ്ഞ് നടി

Melissa Benoist
മെലിസ്സ ബെനോയിസ്റ്റ്
SHARE

സൂപ്പർ ഗേൾ എന്നു കേട്ടാൽ പലർക്കും ഓർമ്മവരുക മെലിസ്സയുടെ മുഖമാണ്. സ്ക്രീനിൽ 'സൂപ്പർ ഗേൾ' ആണെങ്കിലും താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്ന് മെലിസ്സ വെളിപ്പെടുത്തി. അമേരിക്കൻ ടെലിവിഷൻ സീരീസിൽ സൂപ്പർ ഗേൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമേരിക്കൻ നടിയും ഗായികയുമായ മെലിസ്സ ബെനോയിസ്റ്റിന്റേതാണ് വെളിപ്പെടുത്തൽ.

സ്ക്രീനിൽ തങ്ങളാരാധിക്കുന്ന സൂപ്പർ ഗേളിന്റെ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ ആരാധകരും സഹപ്രവർത്തകരും അവളെ ചേർത്തു നിർത്തി. ചൂഷണത്തെക്കുറിച്ച് ധൈര്യത്തോടെ തുറന്നു പറയാൻ അവൾ കാണിച്ച ആർജ്ജവത്തെ പ്രോത്സാഹിപ്പിച്ചു.

തന്നെ ചേർത്തുപിടിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് മെലിസ്സ പങ്കുവച്ച കുറിപ്പിങ്ങനെ :-

'' സാധാരണയായി ഞാനിങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യാറില്ല. പക്ഷേ ഇക്കാര്യങ്ങളെഴുതിയത്. അത് പങ്കുവയ്ക്കണമെന്ന് ഉള്ളിന്റെയുള്ളിൽ തോന്നിയതുകൊണ്ടാണ്''. മുൻപുണ്ടായിരുന്ന ഒരു ബന്ധത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ കഥകളാണ് നടി പങ്കുവച്ചത്.

'ഞാനിത് ഉറക്കെ വായിക്കാൻ പോവുകയാണ്. ചിലപ്പോൾ ഞാൻ അൽപ്പം നേർവസ് ആകും, എന്നെ സഹിക്കാൻ നിങ്ങൾ തയാറാകണം. ഞാനൊരു ഗാർഹിക പീഡനത്തിന്റെ ഇരയാണ്.  കൃത്യമായി പറഞ്ഞാൽ ഇന്റിമേറ്റ് പാർട്ട്‌നർ വൈലൻസിന്റെ ( IPV (intimate partner violence) ഇര. ഇതൊന്നും ഈ ജീവിതത്തിൽ തുറന്നു പറയുമെന്നു ഞാൻ കരുതിയതല്ല. അതൊന്നും ടെലികാസ്റ്റ് ചെയ്യപ്പെടുമെന്നും. ഒരു ആശ്ചര്യ ഭാവം മുഖത്തണിഞ്ഞാണ് ഞാൻ എപ്പോഴും നടക്കുക. എന്റെ തന്നെ ഏറ്റവും മോശമായ രൂപമാണതെന്ന് ഞാൻ ഒരിക്കലും തിരിച്ചറിഞ്ഞില്ല. വിശ്വാസയോഗ്യല്ലാത്ത, പ്രൊഫഷണലല്ലാത്ത, ചിലപ്പോഴൊക്കെ പലർക്കും അപ്രാപ്യയായ അഭിനേത്രിയായി ഞാൻ മാറി. രണ്ടു മണിക്കൂറിൽ കൂടുതൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ വരെ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.''

'ഇപ്പോൾ നിങ്ങൾ കാണുന്ന ഞാൻ വളരെ സൗഹൃദത്തോടെ പെരുമാറുന്ന ഒരാളാണ്. വളരെ അടുത്തു കഴിഞ്ഞാൽ മുൻപും ഞാൻ സൗഹൃദത്തോടെ തന്നെയായിരുന്നു പെരുമാറി ക്കൊണ്ടിരുന്നത്'. താൻ കടന്നു പോയ വേദനകളെക്കുറിച്ച് തുറന്നു പറയാൻ തയാറായ മെലിസ്സ, പക്ഷേ തന്നെ ഉപദ്രവിച്ചയാളുടെ പേരുവെളിപ്പെടുത്താൻ തയാറായില്ല. ഒരു കാലത്ത് അയാൾ തന്റെ പങ്കാളിയായിരുന്നെന്നും പ്രായത്തിൽ അയാൾ തന്നേക്കാൾ ചെറുപ്പമാണെന്നും അവർ പറഞ്ഞു.

മെലിസ്സയുടെ വെളിപ്പെടുത്തലിനു പിന്നാലെ അവർക്ക് പിന്തുണയേകിക്കൊണ്ട് സഹപ്രവർത്തകർ പ്രതികരിച്ചതിങ്ങനെ :-

'' ഒരു സൂപ്പർ ഗേളിന് ഇത് സംഭവിച്ചെങ്കിൽ ഇത് ആർക്കും സംഭവിക്കാം. സഹപ്രവർത്തകനായ അലി അഡ്‌ലറിന്റെ പ്രതികരണമിങ്ങനെ.  'നിങ്ങൾ ധീരയും സുന്ദരിയും സ്നേഹമുള്ളവളുമാണ് നിങ്ങളോടെനിക്ക് ബഹുമാനം തോന്നുന്നു'വെന്നാണ് റേച്ചൽ സെഗ്‌ലർ എന്ന അഭിനേതാവ് കുറിച്ചതിങ്ങനെ.

ചൂഷണത്തെക്കുറിച്ച് തുറന്നു പറയുന്ന ദൃശ്യങ്ങളിൽ മെലിസ്സ പറയുന്നതിങ്ങനെ :-

'' യഥാർഥത്തിലുള്ള സ്നേഹമെന്താണെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു. എന്നിലുള്ള ശക്തിയെ തിരിച്ചറിയാനും കഴിഞ്ഞു. ഇപ്പോൾ‌ എനിക്ക് നല്ല സഹനശക്തി ലഭിച്ചിട്ടുണ്ട്. എന്റെ മുറിവുകളെ ഉണക്കാൻ ഈ ജീവിതമുടനീളം അതെന്നെ രക്ഷിക്കുമെന്നെനിക്കറിയാം.

English Summary : Actrss Talks About Domestic Violence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA