ADVERTISEMENT

തെലങ്കാനയിലെ വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികളുടെ ജനനേന്ദ്രിയം ഛേദിക്കണമെന്നും അവരെ തൂക്കിക്കൊല്ലാതെ ആസിഡിൽ മുക്കി വയ്ക്കണമെന്നും ബോളിവുഡ് താരം രാഖി സാവന്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളിലൂടെയാണ് രാഖി തന്റെ രോഷം പങ്കുവച്ചത്.

ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാലുട്രക്ക് ഡ്രൈവർമാർക്കും കഠിനശിക്ഷ നൽകണമെന്നും സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവർക്ക് താലിബാൻ നൽകുന്ന തരത്തിലുള്ള ശിക്ഷ തന്നെ ഈ നാലു പ്രതികൾക്കും നൽകണമെന്നും രാഖി പറയുന്നു. നാലു കുറ്റവാളികളുടെയും ജനനേന്ദ്രിയം ഛേദിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തുവിട്ടിരിക്കുന്ന മറ്റൊരു വിഡിയോയിൽ രാഖി പറയുന്നതിങ്ങനെ:-

'ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണ്. അതുകൊണ്ടു തന്നെ ഡോക്ടറുടെ ഘാതകരെ ശിക്ഷിക്കുന്ന കാര്യത്തിൽ കർശന നടപടിയെടുക്കണം. അവരെ തൂക്കിക്കൊല്ലരുത് പകരം ആസിഡിൽ മുക്കിവയ്ക്കണം'.

അക്ഷയ് കുമാർ, സൽമാൻ ഖാൻ, അനുഷ്ക ശർമ്മ തുടങ്ങിയ ബോളിവുഡ് താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് തെലങ്കാന സംഭവത്തിൽ തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചത്. തെന്നിന്ത്യൻ താരങ്ങളും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചും സംഭവത്തിൽ പ്രതിഷേധിക്കും പ്രതികരിച്ചിരുന്നു.

English Summary : Rakhi Sawant Challenges PM Narendra Modi To Punish The Accusers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com