ADVERTISEMENT

നിഷ്കളങ്കത കൊണ്ട് തങ്ങളുടെ ഹൃദയത്തിലിടം പിടിച്ച നടിയെന്നാണ് റാണിമുഖർജിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. അഭിനയ ജീവിതത്തിൽ വർഷങ്ങൾ പിന്നിടുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട നടി വല്ലാതെ സെലക്ടീവ് ആകുന്നുണ്ടെന്ന ആശങ്കയും ചില പ്രേക്ഷകർ പങ്കുവച്ചു. എന്നാൽ അത്തരം ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കരിയറിലും ജീവിതത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് റാണി മുഖർജി.

മർദാനി 2 എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ താൻ സെലക്റ്റീവ് ആകുന്നതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

''എന്റെ വഴി ഇങ്ങനെ തെരഞ്ഞെടുക്കുന്നതാണ് എനിക്കിഷ്ടം. കാരണം ഇപ്പോൾ ഞാനൊരു അമ്മയാണ്. അമ്മയുടെ ഉത്തരവാദിത്തവും അഭിനേത്രിയെന്ന ജോലിയും ബാലൻസ് ചെയ്തു കൊണ്ടുപോകണം. ഞാൻ ചെയ്യുന്ന കഥകളുമായി അല്ലെങ്കിൽ കഥാപാത്രങ്ങളുമായി എനിക്ക് ഏതെങ്കിലും രീതിയിൽ റിലേറ്റ് ചെയ്യാൻ കഴിയണം. മകളെ വീട്ടിലാക്കി ജോലിചെയ്യാൻ തക്കവണ്ണം പ്രത്യേകതയുള്ള കാര്യങ്ങളേ എനിക്കു ചെയ്യാൻ കഴിയൂ. മർദാനി 2 സ്പെഷ്യലാണ്, ഹിച്ച്കിയും. ഭാവിയിലും ഏതെങ്കിലും രീതിയിൽ എന്നെ സ്വാധീനിക്കുന്ന ചിത്രങ്ങളേ ചെയ്യാൻ കഴിയൂ''.

'' തീർച്ചയായും സിനിമകൾ വിനോദോപാധികൾ തന്നെയാണ്. ത്രില്ലറും, കോമഡിയും ഡ്രാമയും റൊമാൻസുമൊക്കെ ഞാൻ അഭിനയിച്ചിട്ടുമുണ്ട്. സാമൂഹിക പ്രസക്തിയുള്ള മർദാനി എന്ന ചിത്രവും ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കാര്യങ്ങളായിരുന്നു. എന്റെ വീട് വിട്ട് വന്നു സിനിമയിൽ അഭിനയിക്കണമെങ്കിൽ തീർച്ചയായും അതിനൊരു ക്വാളിറ്റി വേണമെന്നാണ് ഞാൻ പറയുന്നത്''.

ഡിസംബർ 13നാണ് മർദാനി റിലീസ് ചെയ്യുക.

English Summery :  Rani Mukerjee opened up on why she's become extremely selective with her on-screen appearances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com