ADVERTISEMENT

കൊതിയും, ആഗ്രഹങ്ങളും പലപ്പോഴും ബജറ്റുകളെ തകിടം മറിച്ചു കളയും. ചെലവേറിയ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണമോ, ബ്രാൻഡഡ് വസ്ത്രങ്ങളും, പുതിയ ഗാഡ്ജറ്റുമെല്ലാം ജീവിത വഴിയിൽ പ്രലോഭനങ്ങളുമായി കാത്തു നിൽക്കുന്നുണ്ടാവും. അത്തരം പ്രലോഭനങ്ങളെ അതിജീവിക്കുകയെന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം

ചെറിയ വെല്ലുവിളിയാണ്. അങ്ങനെയൊരു വെല്ലുവിളിയെ അതിജീവിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യർഥിച്ച യുവതിക്ക് ലഭിച്ചത് രസകരമായ പ്രതികരണമാണ്.

പ്രെഹ എന്ന ട്വിറ്റർ ഉപയോക്താവാണ് ചെലവു ചുരുക്കാനും പണം സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള ഉപദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാഞ്ഞത്. ഫലപ്രദമായ ഉപദേശങ്ങൾ നൽകുന്നവർക്ക് ഫീസ് നൽകാനും തയാറാണെന്ന് യുവതി പറയുന്നുണ്ട്. സഹായമഭ്യർഥിച്ചു കൊണ്ട് ഡിസംബർ 8 ന് യുവതി പങ്കുവച്ച പോസ്റ്റ് ഇങ്ങനെ :-

'' പണം സൂക്ഷിക്കാനുള്ള വഴി ആരെങ്കിലും പറഞ്ഞു തരാമോ?. ഞാൻ നിങ്ങൾക്ക് പണം നൽകാം''. എന്നായിരുന്നു യുവതിയുടെ കുറിപ്പ്. ചിലരൊക്കെ സത്യസന്ധമായ രീതിയിൽ പ്രതികരിച്ചെങ്കിലും മറ്റുചിലർ രസകരമായ കമന്റുകളാണ് നൽകിയിരിക്കുന്നത്.

'' മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യൂവെന്നും സാമ്പത്തിക വളർച്ചയ്ക്ക് അത് ഉപകരിക്കുമെന്നും ചിലർ കുറിക്കുന്നു. നിങ്ങളുടെ പണം മുഴുവൻ എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തോളൂ അത് ഞാൻ സൂക്ഷിച്ചുകൊള്ളാമെന്ന് ചിലർ പറയുന്നു. യുവതിയുടെ സഹായാഭ്യർഥനയ്ക്ക് കൃത്യമായ ഒരുത്തരം ലഭിക്കാതി

രുന്ന മറ്റൊരാൾ പറഞ്ഞത്. ആരെങ്കിലും നല്ല ഉപദേശം തന്നാൽ അതെത്രയും പെട്ടന്ന് ഷെയർ ചെയ്യണേയെന്നാണ്.

പക്ഷേ ഒരു ഇന്ത്യക്കാരന്റെ മറുപടിയാണ് എല്ലാവരെയും ഏറെ രസിപ്പിച്ചത്. ദിനംപ്രതി വർധിച്ചു വരുന്ന ഉള്ളിയുടെ വിലക്കയറ്റത്തെ പരാമർശിച്ചുകൊണ്ട് ഉള്ളിയിൽ നിക്ഷേപം നടത്തൂവെന്നായിരുന്നു അയാളുടെ മറുപടി.

English Summery : Can someone please teach me how to save money Woman asks for help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com