ADVERTISEMENT

നടി, നിർമാതാവ്, വ്യവസായ സംരംഭക, പരിസ്ഥിതി പ്രവർത്തക അങ്ങനെ അനേകം വിശേഷണങ്ങളുണ്ട് ബോളിവുഡ്താരം ദിയമിശ്രയ്ക്ക്. തന്റെ പിറന്നാൾ ദിനത്തിലാണ് മനസ്സിലുള്ള ഒരു ആഗ്രഹത്തെപ്പറ്റി താരം തുറന്നു പറഞ്ഞത്. ആളുകൾ പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ ആളുകൾ കുറച്ചുകൂടി സെൻസിറ്റീവായെടുക്കുന്ന കാലം വരണം.

പിറന്നാൾ ദിനത്തിൽ ലഭിച്ച അഭിനന്ദനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദിയ ചിലകാര്യങ്ങൾ തുറന്നു പറഞ്ഞു:-

'' ജീവിതത്തിൽ സംഭവിച്ച എല്ലാക്കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്. കടന്നു പോയത് വളരെ സവിശേഷതയുള്ള ഒരു വർഷമായിരുന്നു. സ്വയം ചില തിരിച്ചറിവുകൾ കൂടി ഉണ്ടായ വർഷം. അവാർഡുകളും അംഗീകാരങ്ങളും ലഭിക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നു.'' യുഎൻ എൻവയോൺമെന്റ് ഗുഡ്‌വിൽ അംബാസിഡറും സുസ്ഥിര വികസനത്തിന്റെ യുഎൻ വക്താവുമായ ദിയ പറയുന്നു. പ്ലാസ്റ്റിക് മുക്ത ഇന്ത്യയാണ് ആവശ്യമെന്നും, ശുദ്ധവായുവുള്ള പ്രകൃതിയുടെ കാര്യത്തിൽ ശ്രദ്ധയുള്ള ആളുകളുള്ള ഒരു രാജ്യമായി ഇന്ത്യ മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ദിയ പറയുന്നു.

പ്രായം കൂടുന്നതിൽ ദുഖം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടിയിങ്ങനെ :-

'' എന്നെ നോക്കൂ, ഞാനിപ്പോഴും ചെറുപ്പമല്ലേ?, 38 വയസ്സുകാരിയായ ദിയ ഒരു ചിരിയോടെ വെളിപ്പെടുത്തുന്നതിങ്ങനെ. എനിക്ക് പ്രായത്തെ ഭയമില്ല. നിങ്ങളുടെ മനസ്സിനെയും ഹൃദയത്തിനെയും കുറച്ചുകൂടി നന്നായി മനസ്സിലാക്കാൻ ഇതു സഹായിക്കുമെന്നേ എനിക്ക് പറയാനുള്ളൂ. ജീവിതത്തെ കുറച്ചുകൂടി നന്നായി മനസ്സിലാക്കാനും ജീവിതത്തോട് അതേ രീതിയിൽത്തന്നെ പെരുമാറാനും സാഹചര്യമൊരുക്കാനുമേ അതുപകരിക്കൂ. കുട്ടികളെപ്പോലെ ജീവിച്ചാൽ  വളരെ അദ്ഭുതത്തോടെ, ആക്റ്റീവായി, സജീവമായി ജീവിക്കാൻ സാധിക്കും. അങ്ങനെയാണെങ്കിൽ ഒരിക്കലും പ്രായമാകില്ല''.- ദിയ പറയുന്നു.

പിറന്നാൾ ദിനം മുതൽ ഡിസംബർ 15 വരെ താൻ നിഷ്ക്രിയാവസ്ഥയിലായിരിക്കുമെന്നും. മീ ടൈം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പിറന്നാൾ ദിനത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. സന്തോഷമുള്ള കാര്യം മാത്രമല്ല ജീവിതത്തിൽ സംഭവിച്ച മോശം കാര്യത്തെപ്പറ്റിയും തുറന്നു പറയാൻ യാതൊരു മടിയുമില്ല ദിയയ്ക്ക്. ഭർത്താവ് ഷാഹിൽ സങ്കയുമായുള്ള നീണ്ട 5 വർഷത്തെ വിവാഹബന്ധം താൻ അവസാനിപ്പിക്കുകയാണെന്നും വേർപിരിഞ്ഞു കഴിയുകയാണെന്നും ദിയ വെളിപ്പെടുത്തിയിരുന്നു.

'' ജീവിതത്തിലെ എല്ലാ വലിയ മാറ്റങ്ങളും ഏറെ വെല്ലുവിളി നിറഞ്ഞതാണ്. വേദനാജനകവും പ്രയാസകരവുമാണ്.

 ജോലി എന്നതൊരു ശുദ്ധീകരണ പ്രക്രിയ കൂടിയാണ്. ഇത് നിങ്ങളെ വളരാനനുവദിക്കും. സന്തോഷത്തോടെ യിരിക്കാൻ പ്രേരിപ്പിക്കും. ആ ജോലിയാണ് വേദനകളെ അതിജീവിക്കാൻ എനിക്ക് കരുത്തേകിയത്. അതിൽ ഞാൻ ഭാഗ്യവതിയാണ്.  എനിക്കെന്റെ ശബ്ദം കണ്ടെത്താൻ സാധിച്ചു. എന്നെത്തന്നെയും മറ്റുള്ളവരെയും ശാക്തീകരിക്കാൻ സാധിച്ചു.

English Summery : This is what helps you grow and keeps your pursuit of happiness alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com