ADVERTISEMENT

ലീഗലി ബ്ലോണ്ട് എന്ന ചിത്രത്തിലെ എല്ലി വുഡ്സ് എന്ന കഥാപാത്രത്തിന്റെ പേരില്‍ ഇന്നും ഓര്‍മിക്കപ്പെടുമ്പോഴും, ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നോട് സെക്സിയായി വേഷം ധരിക്കാന്‍ ആവശ്യപ്പെട്ടെന്ന രഹസ്യം വെളിപ്പെടുത്തി നടി റീസ് വിതര്‍സ്പൂണ്‍. ഇപ്പോള്‍ 43 വയസ്സുള്ള വിതര്‍സ്പൂണ്‍ അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിവാദമായേക്കാവുന്ന രഹസ്യം പുറത്താക്കിയത്. 

അന്ന് അധികമൊന്നും അറിയപ്പെടാത്ത നടിയായിരുന്നു വിതര്‍സ്പൂണ്‍. 1999 ല്‍ പുറത്തുന്ന ഇലക്‌ഷന്‍ എന്ന ചിത്രത്തിലെ ട്രേസി ഫ്ലിക്ക് എന്ന കഥാപാത്രം മാത്രമാണ് എടുത്തു പറയാനുണ്ടായിരുന്നത്. ഗൗരവമുള്ള കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ വിതര്‍സ്പൂണ്‍ അഭിനിയിച്ചുഫലിപ്പിച്ചത്. അങ്ങനെയൊരു നടിക്ക് ഒരു റൊമാന്റ്കി കോമഡി ചിത്രത്തില്‍ അഭിയനിച്ചു തിളങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സംശയമു ണ്ടായിരുന്നു. കര്‍ക്കശക്കാരിയും മുന്‍ശുണ്ഠിക്കാരിയായ നടി എന്ന വിശേഷണവും വിതര്‍സ്പൂണിനു ചാര്‍ത്തിക്കിട്ടിയിരുന്നു. അക്കാലത്ത് ഒരുദിവസം മാനേജര്‍ വിളിച്ച് ലീഗലി ബ്ലോണ്ട് എന്ന ചിത്രത്തിന്റെ സ്റ്റുഡിയോ തലവനെ കാണാന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ സെക്സിയായി വേഷം ധരിക്കണമെന്നും നിര്‍ദേശിച്ചു. 

‘ സ്റ്റുഡിയോ തലവന്‍ നിങ്ങളെ അംഗീകരിക്കാനുള്ള ഒരു സാധ്യതയുമില്ല. ഇലക്‌ഷന്‍ എന്ന ചിത്രത്തിലൂടെ നിങ്ങള്‍ ജനങ്ങളെ വെറുപ്പിച്ചു എന്നാണദ്ദേഹത്തിന്റെ വിചാരം. എന്തായാലും ഒരവസരം എന്ന നിലയില്‍ കഠിനമായി പരിശ്രമിക്കൂ. സെക്സിയായി വേഷം ധരിക്കൂ'- മാനേജര്‍ വിതര്‍സ്പൂണിനോട് ആവശ്യപ്പെട്ടു. അക്കാലത്ത് അവര്‍ ഒരു അമ്മയായതേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നല്ല ചെലവുള്ള സമയവും. എത്രം പണം കിട്ടിയാലും തികയാത്ത അവസ്ഥ. ഇന്ന് ആ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നടുക്കമാണ് വിതര്‍സ്പൂണിന്റെ മനസ്സില്‍. 

അന്ന് തന്നോട് ആവശ്യപ്പെട്ടപോലെ തന്റെ മകളോട്  ഇന്നാരും ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നും അവര്‍ ആശ്വസിക്കുന്നു. അന്ന് ഓഡിഷന് ചെല്ലുമ്പോള്‍ ഒരു മുറി നിറയെ പുരുഷന്‍മാരായിരുന്നു. അവര്‍ക്കു മുന്നില്‍പോയി നിന്നതും അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞതും വിതര്‍സ്പൂണ്‍ ഓര്‍മിക്കുന്നു. എന്തായാലും ലീഗലി ബ്ലോണ്ട് തകര്‍ത്തോടി. ബോക്സ് ഓഫിസില്‍ വിജയിച്ചതിനൊപ്പം നിരൂപകരുടെയും അഭിപ്രായം നേടി. വിതര്‍സ്പൂണിന് മികച്ച നടിയെന്ന വിശേഷണവും ലഭിച്ചു. 

English Summary : Reese Witherspoon recently revealed that she was asked to ‘dress sexy’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com