ADVERTISEMENT

സൗന്ദര്യം കൂട്ടണമെന്നു തോന്നിയാൽ ഏതറ്റംവരെയും സഞ്ചരിക്കും ചില പെൺകുട്ടികൾ. അതിനുവേണ്ടി എന്തു വേദന സഹിക്കാനും എത്ര കാശുമുടക്കാനും അവർക്കൊരു മടിയുമില്ല. 22 വയസ്സുകാരി ആൻഡ്രിയ ഇവനോവയും ആ ഗണത്തിൽപ്പെടും.ബൽഗേറിയൻ സ്വദേശിയായ ആൻഡ്രിയയുടെ സൗന്ദര്യ പരീക്ഷണം മുഴുവൻ ചുണ്ടിലാണ്. ബാർബി ഡോളിനെപ്പോലെയാകണം എന്നാണ് കക്ഷിയുടെ ആഗ്രഹം.

ചുണ്ടുകളുടെ വലുപ്പം കൂട്ടാനായി ഹൈലറോണിക് ആസിഡ് കുത്തിവയ്പ്പുകൾ എടുക്കകയാണ് കക്ഷി ചെയ്യുന്നത്. 17 പ്രാവശ്യത്തോളം ആസിഡ് കുത്തിവയ്പ്പുകൾ ആൻഡ്രിയ എടുത്തു കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ചുണ്ടുകളുടെ ഉടമയാകണം എന്നതാണ് ആൻഡ്രിയയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായുള്ള ചികിൽസയിലാണ് അവരിപ്പോൾ. ചികിൽസയുടെ ഓരോ ഘട്ടത്തിലും 134 പൗണ്ട് വീതം (ഏകദേശം  12,344 രൂപയോളം) ചെലവു വരുന്നുണ്ട്. ഈ വർഷാവസാനം ഒരു ചികിൽസകൂടിയുണ്ടെന്നാണ് അവർ പറയുന്നത്.

2018 മുതലാണ് ചുണ്ടുകളുടെ വലുപ്പം കൂട്ടാനുള്ള ചികിൽസകൾ ആൻഡ്രിയ ആരംഭിച്ചത്. ചുണ്ടുകൾക്ക് വലുപ്പം കൂടുന്തോറും തന്റെ സന്തോഷവും കൂടുമെന്നാണ് ആൻഡ്രിയ പറയുന്നത്.

'' മുൻപത്തേക്കാളെറെ എന്റെ ചുണ്ടുകളെ ഇപ്പോഴാണെനിക്കിഷ്ടം. എന്റെ പുതിയ ചുണ്ടുകൾ എന്നിൽ നിറയെ സന്തോഷം നിറയ്ക്കുന്നു. വലിയ ചുണ്ടുകളാണ് എന്നെ സുന്ദരിയാക്കുന്നത്. ബൾഗേറിയൻ തലസ്ഥാനത്തുൾപ്പടെയുള്ള ഒട്ടുമിക്ക സൗന്ദര്യ വർധക ചികിൽസാ കേന്ദ്രങ്ങളും ഞാൻ  സന്ദർശിച്ചിട്ടുണ്ട്. ഒട്ടുമിക്ക ലിപ് ഫില്ലേഴ്സും ഞാൻ എന്റെ ചുണ്ടുകളിൽ പരീക്ഷിച്ചിട്ടുണ്ട്. ഇതിനുവേണ്ടി ചിലവാകുന്ന പണത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറേയില്ല. ഇതുവരെ എത്രത്തോളം പണം ഇതിനുവേണ്ടി മുടക്കിയിട്ടുണ്ടെന്നും എനിക്കറിയില്ല''.- ആൻഡ്രിയ പറയുന്നു.

നിരവധി ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ആൻഡ്രിയയ്ക്ക് ആരാധകർക്കൊപ്പം നിരവധി വിമർശകരുമുണ്ട്. 'എന്റെ ചുണ്ടുകളെ അഭിനന്ദിച്ചുകൊണ്ടുള്ള ആയിരക്കണക്കിന് സന്ദേശങ്ങളാണ് ദിവസവും എനിക്ക് ഇൻബോക്സിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചും ചുണ്ടുകളെക്കുറിച്ചും ധാരാളം പോസിറ്റീവ് കമന്റ്സും നെഗറ്റീവ് കമന്റ്സും എനിക്ക് ലഭിക്കാറുണ്ട്. നെഗറ്റീവ് കമന്റ്സ് എഴുതുന്നവരിൽ കൂടുതലും സ്ത്രീകളാണ്. വലുപ്പമുള്ള ചുണ്ടുകളിൽ എന്നെ കാണാൻ ഇഷ്ടമുള്ളവരുമുണ്ട്. ചെറിയ ചുണ്ടുകളിൽ എന്നെ കാണാൻ ഇഷ്ടമുള്ളവരും ഉണ്ട്. പക്ഷേ അതെന്റെ വിഷയമല്ല. എനിക്ക് ഇതിൽ ഏതാണ് കൂടുതലിഷ്ടം എന്നതാണ് വിഷയം'.

'എന്റെ മനസ്സ് വിശാലമാണ്. ആളുകൾക്ക് സ്വയം തെരഞ്ഞെടുപ്പുകൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അത് വലുതാകാം, വളരെ വലുതാകാം, ഒരുപാടു വലുതാകാം. ഞാനതിനൊന്നും അതിർ വരമ്പുകൾ കൽപ്പിച്ചിട്ടില്ല'.

English Summary : To Look Like Barbie Doll Woman injecting Acid On Lips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com