ADVERTISEMENT

ഈ വർഷത്തെ ക്രിസ്മസ് ഒരിക്കലും മറക്കില്ല എന്ന് ആണയിട്ടു പറയുകയാണ് ഒരു യുവതി. തന്റെ സീക്രട്ട് സാന്ത ആരാണെന്നറിഞ്ഞ നിമിഷമാണ് ഈ വർഷത്തെ ഏറ്റവും സന്തോഷമുള്ള ദിവസമെന്നും അവൾ പറയും. യുഎസിലെ മിഷിഗൻ സ്വദേശിനിയായ ഷെൽബി എന്ന യുവതിയുടെ സീക്രട്ട് സാന്ത മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും, കോടീശ്വരനുമായ ബിൽഗേറ്റ്സ് ആയിരുന്നു.

ഓൺലൈൻ പ്ലോറ്റ്ഫോമുകളിൽ റെഡ്ഢിറ്റ് നടത്തിയ സീക്രട്ട് സാന്ത എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെയാണ് യുവതിക്ക് ബിൽഗേറ്റ്സിനെ സീക്രട്ട് സാന്തയായി ലഭിച്ചത്. 37 കിലോയോളം തൂക്കം വരുന്ന സമ്മാനങ്ങളാണ് ബിൽഗേറ്റ്സ് യുവതിക്ക് സമ്മാനിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില സമ്മാനങ്ങളുടെ വലുപ്പവും ഭാരവും കാരണം അത് കാറിൽ നിന്ന് പുറത്തേക്കെടുക്കാൻ പോലും കഴിയുന്നില്ലെന്നും പറയപ്പെടുന്നു.‌‌

തന്റെ സീക്രട്ട് സാന്ത ആരാണെന്നറിഞ്ഞപ്പോഴുണ്ടായ മാനസികാവസ്ഥയെക്കുറിച്ചും, സമ്മാനങ്ങൾ ലഭിച്ചതിനെക്കുറിച്ചും യുവതി പറയുന്നതിങ്ങനെ :-

'' ബിൽഗേറ്റ്സ് താങ്കളൊരു അനുഗ്രഹമാണ്. പലവിധ വികാരങ്ങൾ ഒരു തീവണ്ടിപോലെ മനസ്സിലൂടെ പാഞ്ഞുപോയ വർഷമായിരുന്നു ഇത്. ഈ മാർച്ചിൽ, എന്റെ വിവാഹത്തിന് വെറും 10 ദിവസം ശേഷിക്കെയാണ് എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ വർഷം ഒരു ആഘോഷത്തിലും സന്തോഷം കണ്ടെത്താൻ എന്റെ മനസ്സിന് കഴിഞ്ഞിരുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ മാറ്റേതോ ലോകത്തിലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. എനിക്കിപ്പോഴും ഇതൊന്നും വിശ്വസിക്കാനാവുന്നില്ല. ഞാനെത്ര ഭാഗ്യവതിയാണ്. വളരെ സ്പെഷ്യലായ സമ്മാനങ്ങളാണ് എനിക്ക് ലഭിച്ചത്''. 

English Summary : A woman from Michigan, United States had Bill Gates as her Secret Santa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com