ADVERTISEMENT

പരിസ്ഥിതി ശാസ്ത്രജ്ഞയായ നളിനി നട്കര്‍ണി കുട്ടിയായിരുന്നപ്പോള്‍ സ്കൂള്‍ വീട്ടാല്‍ വീട്ടിലേക്ക് ഒടുന്നത് ആവേശത്തോടെയാണ്. വീടിനു പിന്നിലെ തോട്ടത്തില്‍ എട്ട് മേപ്പിള്‍ മരങ്ങളുണ്ട്. വായിക്കാനുള്ള പുസ്തകവും കഴിക്കാനുള്ള ആപ്പിളുമായി നളിനി മരത്തിനു മുകളിലേക്ക്. അവിടെയിരുന്നാണ് വായനയും പഠിത്തവുമല്ലൊം. അന്നേ തുടങ്ങിയ പരിസ്ഥിതി സ്നേഹം നളിനിയെ പരിസ്ഥിതി ശാസ്ത്രജ്ഞയാക്കി. 

ഉട്ടാവ സര്‍വകലാശാലയിലെ ഗവേഷകയാക്കി. മഴക്കാടുകള്‍ക്കും വനങ്ങള്‍ക്കും മലിനീകരണത്തിനെതിരെയും  വാദിക്കുന്ന ആക്റ്റിവിസ്റ്റാക്കി. ഇപ്പോഴും ജനങ്ങളില്‍ പ്രത്യേകിച്ചു കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നളിനി എപ്പോഴും തയാറാണ്. ഒരവസരവും പാഴാക്കാറില്ല എന്നുതന്നെ പറയാം. 

നളിനിയുടെ ആറു വയസ്സുള്ള മകളുടെ പാവകളോടുള്ള ഇഷ്ടം അവരെ നയിച്ചത് ഒരു കണ്ടുപിടുത്തത്തിലേക്ക്. പുതിയൊരു ബാര്‍ബി. ഹൈ ഹീലിനു പകരം റബര്‍ ബൂട്ടുകളും മറ്റു ചില മാറ്റങ്ങളുമായി ശാസ്ത്രഗവേഷകയുടെ രൂപത്തില്‍ ബാര്‍ബിയെ പുനരാവിഷ്കരിക്കുകയായിരുന്നു നളിനി. 15 വര്‍ഷം മുമ്പായിരുന്നു സംഭവം. ബാര്‍ബി നിര്‍മാതാക്കളായ മാറ്റല്‍ കമ്പനിക്കാര്‍ അന്ന് ആ പാവകുട്ടിയില്‍ വലിയ താല്‍പര്യമൊന്നും കാണിച്ചില്ല. 

നളിനി തന്റെ വെബ്സൈറ്റിലൂടെ ശാസ്ത്രജ്ഞയായ പാവക്കുട്ടിയുടെ വില്‍പനയും ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍, ഒന്നരപതിറ്റാണ്ടിനുശേഷം ശാസ്ത്രജ്ഞയായ ബാര്‍ബി രൂപത്തെ മാറ്റല്‍ അംഗീകരിക്കുന്നു. ഇത്തരം ബാര്‍ബികളെ വ്യാപകമായി ഉണ്ടാക്കാന്‍വേണ്ടി കമ്പനി നളിനിയുടെ സഹായവും തേടിയിരിക്കുന്നു. പുസ്തകവുമായി പഠിക്കാന്‍ മരക്കൊമ്പിയില്‍ കയറിയ ബാര്‍ബിയും ഇക്കൂട്ടത്തിലുണ്ട്. ഈ ബാര്‍ബികള്‍ വിറ്റഴിയുന്നതോടെ വളര്‍ന്നുവരുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികളെങ്കിലും  ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് നളിനിയുടെ ഉറച്ച വിശ്വാസം. 

ലോകമങ്ങുമുള്ള കുട്ടികളെ തലമുറകളായി പ്രചോദിപ്പിക്കുന്നവയാണ് ബാര്‍ബി പാവക്കുട്ടികള്‍. പല കുട്ടികളും ഉറങ്ങുന്നതുപോലും ബാര്‍ബിയെ കെട്ടിപ്പിടിച്ചാണ്. ശാസ്ത്ര മേഖലയിലെ വിവിധ റോളുകള്‍ ആസ്വദിക്കുന്ന ബാര്‍ബികളുടെ നിര്‍മാണത്തിലൂടെ പെണ്‍കുട്ടികളെ വ്യാപകമായി ശാസ്ത്രമേമേഖലയിലേക്ക് കൊണ്ടുവരാമെന്നാണ് മാറ്റല്‍ കമ്പനിയും ഇപ്പോള്‍ വിചാരിക്കുന്നത്. 

English Summary : Life Story Of   Nalini Nadkarni And Her Scientist Barbie 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com