sections
MORE

പ്രണയഭംഗത്തിനു ശേഷം പഠിച്ച വലിയ പാഠം; മനസ്സു തുറന്ന് ശ്രുതി ഹാസൻ

Shruti Haasan
ശ്രുതി ഹാസൻ
SHARE

പുതിയ തീരുമാനങ്ങളുടെയും പ്രതിജ്ഞകളുടെയും സമയമാണ് പുതുവര്‍ഷം. ചില പ്രതിജ്ഞകള്‍ നിസ്സാരവും ഒരു പ്രാധാന്യവും സൃഷ്ടിക്കാത്തതുമാണെങ്കില്‍ മറ്റു ചിലത് ജീവിതത്തിലെ അനുഭവങ്ങളില്‍നിന്നു രൂപപ്പെട്ട തായിരിക്കും. അവയ്ക്കു ജീവിതത്തില്‍ വലിയ മാറ്റം വരുത്താനുമാകും. പ്രശസ്ത തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍ പുതിയൊരു തീരുമാനവുമായാണ് ഇത്തവണത്തെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പ്രണയഭംഗം നല്‍കിയ വര്‍ഷത്തിനൊടുവില്‍ സ്വയം സ്നേഹിക്കുക എന്നതാണ് ജീവിതത്തില്‍ താന്‍ പഠിച്ച വലിയ പാഠമെന്നും ശ്രുതി പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് പോയ വര്‍ഷത്തെയും വരും വര്‍ഷത്തിലെ പ്രതീക്ഷകളെക്കുറിച്ചും ശ്രുതി വിശദീകരിച്ചത്. 

‘ പുതിയ പതിറ്റാണ്ടിനെ വരവേല്‍ക്കാന്‍ തയാര്‍. പോയ വര്‍ഷങ്ങള്‍ക്ക് നന്ദി . ജീവിതത്തിനും അതു പഠിപ്പിച്ച വലിയ പാഠങ്ങള്‍ക്കും. മാറ്റം എപ്പോഴും എളുപ്പമല്ല. എന്നാല്‍ മാറാതെ പറ്റില്ല. വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണ 2020 നെ വരവേല്‍ക്കുന്നത് ഉന്‍മേഷത്തോടെയാണ്. ഓജസ്സോടെ, ഉഷാറോടെ. ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഞാന്‍ പഠിച്ചത് പോയ വര്‍ഷമാണ്.

നിങ്ങള്‍ ആരാണോ അതായിത്തന്നെ സ്വയം സ്നേഹിക്കുക. അതായിരിക്കും ഓരോരുത്തര്‍ക്കും ജീവിതത്തോടു ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. എല്ലാവരുടെയും ജീവിതത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്; സുഹൃത്തുക്കളുടെ രൂപത്തില്‍. ജീവിതത്തെ മുന്നോട്ടു നയിക്കാന്‍. സ്നേഹവും വെളിച്ചവും കൊണ്ട് എന്നെ താങ്ങിനിര്‍ത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോടാണ് എനിക്കേറെ കടപ്പാടുള്ളത്- മനോഹരമായ ഒരു സെല്‍ഫിക്കൊപ്പം ശ്രുതി കുറിച്ചു. 

കഴിഞ്ഞ വര്‍ഷമാണ് ബോയ്ഫ്രണ്ട് മൈക്കല്‍ കോഴ്സലുമായുള്ള ശ്രുതിയുടെ ബന്ധം തകര്‍ന്നത്. പ്രണയത്തകര്‍ച്ച യുവനടിയെ വല്ലാതെ ഉലയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ താന്‍ ആ ദുഃഖത്തില്‍നിന്നു മോചനം നേടിയെന്നാണ് ശ്രുതി അവകാശപ്പെടുന്നത്. 

‘ ഞാന്‍ അത്രപെട്ടെന്നൊന്നും തളരുന്ന സ്വഭാവക്കാരിയല്ല. നിഷകളങ്കയായതിനാല്‍ ചുറ്റുമുള്ള പലര്‍ക്കും എന്നെ പറ്റിക്കാനായേക്കാം. എന്തായാലും പ്രണയം എനിക്ക് നല്ല അനുഭവമായിരുന്നു. പ്രണയിക്കുന്നവര്‍ക്കു നല്‍കാന്‍ പ്രത്യേകിച്ചൊരു ഉപദേശവുമില്ല. നല്ല ആളുകള്‍ നല്ല സമയത്ത് നന്നായി പെരുമാറും. അതേ ആളുകള്‍ തന്നെ ചീത്ത സമയത്തു ചീത്തയായും. എന്തായാലും പശ്ചാത്തപിക്കാന്‍ ഞാനില്ല. കുറ്റബോധവുമില്ല. ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹബന്ധത്തിനുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്. അത് അനുഗ്രഹിക്കുമ്പോള്‍ തീര്‍ച്ചയായും  അതേക്കുറിച്ചു പറയാം- ശ്രുതി ഒരിക്കല്‍ പറഞ്ഞു. 

പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തിനുശേഷം അടുത്തിടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടന്‍ കമല്‍ ഹാസന്റെ മകളാണു ശ്രുതി. 

English Summary : Shruthi Hassan Talks About What She learned from breakup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA