ADVERTISEMENT

പാൻസെക്ഷ്വലാണെന്ന വെളിപ്പെടുത്തലുമായി യുകെയിലെ ലിബറൽ ഡെമോക്രാറ്റ് എംപി ലൈല മോറൻ. ആറുമാസ കാലത്തോളം ഒരു വനിത പങ്കാളിക്കൊപ്പം ജീവിച്ചപ്പോഴാണ് അക്കാര്യം മനസിലായതെന്നും ലൈല മോറൻ വ്യക്തമാക്കി. പടിഞ്ഞാറൻ ഓക്സ്ഫോർഡിലെ അബിങ്ടണിൽ നിന്നുള്ള എംപിയാണ് ലൈല മോറൻ.

‘ആറു മാസം മുൻപാണ് ഞാൻ ഒരു സ്ത്രീയുമായി ബന്ധം ആരംഭിച്ചത്. സത്യത്തിൽ അത് അത്ഭുതകരമായിരുന്നു. കാരണം അതിനു മുൻപ് പുരുഷൻമാരുമായി മാത്രമായിരുന്നു എനിക്ക് ബന്ധം ഉണ്ടായിരുന്നത്.’– ലൈല മോറൻ പറഞ്ഞു. പുരുഷൻമാരോടും സ്ത്രീകളോടും ലൈഗിംകമായും വൈകാരികമായും അടുപ്പം തോന്നുന്നവരാണ് പാൻസെക്ഷ്വൽ വിഭാഗത്തിൽപ്പെടുന്നത്. ഒരു വ്യക്തിക്ക് അവരുടെ മാനസികവും ശാരീരികവുമായ ആകർഷണം ലിംഗഭേദമന്യേ തോന്നുന്നു എന്നതാണ് ‘പാൻ’ എന്ന പദം അർഥമാക്കുന്നത്.

പാൻ സെക്ഷ്വാലിറ്റിയെ കുറിച്ച് ലൈല മോറന്റെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ ശരിക്കും സ്നേഹവും പിന്തുണയും പ്രതിബദ്ധതയുമുള്ളവരാണ്. അതിനെ കുറിച്ചു സംസാരിക്കാനുള്ള സമയമാണിതെന്നു തോന്നുന്നു. കാരണം ഒരു എംപി എന്ന നിലയിൽ ഞങ്ങളുടെ കമ്യൂണിറ്റിയെ പ്രതിരോധിക്കാനും കമ്യൂണിറ്റിയെ കുറിച്ച് സംസാരിക്കാനും ഞാൻ ധാരാളം സമയം ചിലവഴിക്കുന്നുണ്ട്. ഞാനും ഞങ്ങളുടെ കമ്യൂണിറ്റിയുടെ ഭാഗമാണെന്ന് പറയുകയാണ്.’– ലൈല മോറൻ പറഞ്ഞു.

‘എന്റെ ജീവിതയാത്രയിൽ 2020 പുതുയുഗമാണ്. കഴിഞ്ഞ വർഷം നല്ല ഒരു സ്ത്രീയെ എനിക്ക് പങ്കാളിയായി ലഭിച്ചു. മുൻപൊരിക്കലും ഞാൻ സ്ത്രീകളെ പങ്കാളികളായി പരിഗണിച്ചിട്ടില്ല. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. പാൻസെക്ഷ്വൽ എന്ന നിലയിൽ അഭിമാനിക്കുന്നു.’– ലൈല ട്വിറ്ററിൽ കുറിച്ചു. പാൻസെക്ഷ്വലാണെന്ന് തുറന്നു പറയുന്ന ലോകത്തിലെ ആദ്യ വനിത എംപിയാണ് ലൈല മോറനെന്ന് എൽജിബിടി ചാരിറ്റി ഫൗണ്ടേഷൻ വ്യക്തമാക്കി. ഇത് ലൈല യുഗമാണെന്നും സംഘടന പറഞ്ഞു. പാൻസെക്ഷ്വാലിറ്റിയെ കുറിച്ച് തുറന്നു പറയാൻ ലൈല കാണിച്ച ധൈര്യം പ്രശംസനീയമാണ്. തങ്ങളുടെ ഐഡന്റി വെളിപ്പെടുത്തുക എന്നത് വലിയകാര്യമാണെന്നും എൽജിബിടി ഫൗണ്ടേഷൻ അറിയിച്ചു.

പാൻസെക്ഷ്വലാണെന്ന കാര്യം തുറന്നു പറയുന്നതിലൂടെ പാർലമെന്റിൽ വിമർശനം നേരിടേണ്ടി വരുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നു. എന്നാൽ സ്വവർഗാനുരാഗികളായ നിരവധി പേർ പാർലമെന്റ് അംഗങ്ങളാണ്. അതുകൊണ്ടു തന്നെ തനിക്ക് അത്തരം വിമർശനങ്ങൾ നേരിടേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും അവർ വ്യക്തമാക്കി. 

English Summary: UK lawmaker Layla Moran reveals she is pansexual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com