sections
MORE

ഇതെന്താ പോഷകാഹാരകുറവാണോ? ബോഡിഷെയ്മിങ് നടത്തിയവരുടെ വായടപ്പിച്ച് വാണി

vani-kapoor
വാണി കപൂർ
SHARE

സ്ത്രീകൾ പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരകളാകാറുണ്ട്. ശരീര വണ്ണം കൂടുതലോ കുറവോ ആകട്ടെ, ചിലരുടെ പരിഹാസ രൂപേണയുള്ള ചോദ്യങ്ങൾ പലപ്പോഴും സ്ത്രീകളുടെ ആത്മവിശ്വാസം തകർക്കും. ഇത്തരത്തിൽ പരിഹസിക്കുന്നവർക്ക് മറുപടിയുമായി എത്തുകയാണ് ചലച്ചിത്ര താരം വാണി കപൂർ. ജിം ഔട്ട്ഫിറ്റിൽ തന്റെ ഫോട്ടോയ്ക്ക് പരിഹാസ രൂപത്തില്‍ സോഷ്യൽ മീഡിയയിൽ കമന്റിട്ടവർക്കാണ് താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപടി.

‘ബാക്ക് ടു ദ് ഗ്രൈന്റ്’ (കഠിനമായ വ്യായാമമുറകളിലേക്ക് പോകുന്നു) എന്ന കുറിപ്പോടെയാണ് ജിം ഔട്ട് ഫിറ്റ് ധരിച്ച തന്റെ സെൽഫി വാണി കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ പോസ്റ്റിനു താഴെയാണ് വാണിയെ അപമാനിച്ചു കൊണ്ട് ഒരാളുടെ കമന്റ്. നിങ്ങൾക്ക് പോഷകാഹാര കുറവുണ്ടോ എന്നായിരുന്നു കമന്റിലെ ചോദ്യം. ഈ ചോദ്യത്തിനായിരുന്നു വാണിയുടെ കുറിക്കു കൊള്ളുന്ന മറുപടി. 

View this post on Instagram

🔙 to the grind ✔️

A post shared by VK (@_vaanikapoor_) on

‘സുഹൃത്തെ സ്വയം ഉപകരിക്കുന്ന എന്തെങ്കിലും കാര്യങ്ങളിലേക്ക് ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലേ നല്ലത്. സ്വയം ഇങ്ങനെ ചെറുതാകുന്നത് എന്തിനാണ്. മറ്റുള്ളവരെ പരിഹസിക്കുന്നതിലൂടെ നിങ്ങൾ സ്വയം ചെറുതാകുകയാണെന്നെങ്കിലും മനസിലാക്കൂ. ജീവിതം മനോഹരമാണ്. അത് വെറുപ്പോ വിദ്വേഷമോ പ്രചരിപ്പിക്കാനുള്ളതല്ല.’– വാണി മറുപടി നൽകി. വാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും മറുപടിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വാണിയെ പിന്തുണച്ച് നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. 

English Summary: Vaani Kapoor Shuts Down Troll Who Asked Her If She's 'Suffering From Malnutrition'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA