ADVERTISEMENT

ആ‍സിഡ് ആക്രമണത്തിന് ഇരകളായ സ്ത്രീകളുടെ ജീവിതം അറിയുമ്പോൾ പലപ്പോഴും നിസഹായതയോടെ നോക്കി നിൽക്കാനെ നമുക്കു കഴിയു. ന്യായീകരിക്കാനാകാത്ത ക്രൂരത എന്നല്ലാതെ ഇത്തരം അതിക്രമങ്ങളെ വിശേഷിപ്പിക്കാനാകില്ല. മനോബലവും പ്രിയപ്പെട്ടവരുടെ സ്നേഹത്തണലും കൊണ്ടു മാത്രമാണ് പലസ്ത്രീകളും ഈ അവസ്ഥയെ അതിജീവിക്കുന്നത്. ദീപിക പദുക്കോൺ നായികയായി എത്തിയ ‘ഛപാക്’ എന്ന സിനിമയും പറയുന്നത് അത്തരത്തിലൊരു അതിജീവനത്തിന്റെ കഥയാണ്.രാജ്യത്ത് സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണങ്ങൾ വര്‍ധിച്ചു വരുന്ന കാലത്ത് സ്റ്റിങ് ഓപ്പറേഷനിലൂടെ ഞെട്ടിക്കുന്ന ചില വിവരങ്ങൾ പുറംലോകത്തെത്തിക്കുകയാണ് ദീപീക പദുക്കോണും ‘ഛപാക്’ സിനിമയുടെ അണിയറ പ്രവർത്തകരും. 

ആസിഡ് വിൽപനയിൽ നഗ്നമായ നിയമലംഘനം നടക്കുന്നതായാണ് കണ്ടെത്തൽ. പലയിടത്തും യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ആസിഡ് വിൽക്കുന്നത്. വാങ്ങാനെത്തുന്നവരുടെ ആവശ്യങ്ങളോ വിവരങ്ങളോ ചോദിക്കുന്നില്ല. പലചരക്കു സാധനങ്ങൾ വാങ്ങുന്നതു പോലെയാണ് പലരും ആസിഡ് വാങ്ങുന്നതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

വാങ്ങാനെത്തുന്നവരുടെ ആവശ്യമോ വിവരങ്ങളോ ചോദിക്കാതെയാണ് മിക്കവരും ആസിഡ് വിൽക്കുന്നത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് രാജ്യത്ത് ആസിഡ് വിൽപന നടക്കുന്നതെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

English Summary: Chhapak Social Media Experiment By Deepika Padukone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com