ADVERTISEMENT

ബിരിയാണിയോടുള്ള തന്റെ പ്രിയം തുറന്നു പറയുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ജാൻവി കപൂർ. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബിരിയാണി പാർട്ടിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ജാൻവി തന്റെ ബിരിയാണി പ്രിയം ആരാധകരെ അറിയിച്ചത്. എത്ര മനോഹരമായ ദിവസമായിരുന്നു അത് എന്ന കുറിപ്പോടെയാണ് ജാൻവി ചിത്രങ്ങൾ പങ്കുവച്ചത്. 

സുഹൃത്തുക്കൾക്കൊപ്പം ബിരിയാണി കഴിക്കുന്ന ചിത്രത്തിനൊപ്പം ‘ഈ ദിവസം ഇനി മുതൽ ബിരിയാണി ദിവസം’ എന്ന് അറിയപ്പെടും എന്നും ജാൻവി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചു. ഭക്ഷണത്തോടുള്ള തന്റെ പ്രിയം ജാൻവി മുൻപും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോൾ ബിരിയാണിയോടുള്ള പ്രിയവും ആരാധകരെ അറിയിക്കുകയാണ് ജാൻവി. ഏതായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

English Summary: Janvi Kapoor Enjoys Biryani Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com