ADVERTISEMENT

വിവാഹത്തെ പറ്റി മനസു തുറന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. സുഹൃത്ത് അലി അഫ്സലിനെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതായി ഒരു അഭിമുഖത്തിലാണ് റിച്ച ഛദ്ദ വ്യക്തമാക്കിയത്. ‘ഞങ്ങള്‍ കാത്തിരിക്കുകയാണ്’. എന്നായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് റിച്ചയുടെ മറുപടി. ഈ മാസം ആദ്യം അഫ്സലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ റിച്ച തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. 

ജാവേദ് അക്തറിന്റെ 75–ാം പിറന്നാൾ ദിനത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. പിന്നീട് ആമസോൺ സിഇഒ ജെഫ് ബെസോസ് സംഘടിപ്പിച്ച പരിപാടിയിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. 

‘വിവാഹത്തെ കുറിച്ച് ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. മാർച്ച് വരെ എനിക്കു സമയമില്ല. മെയ് വളരെ ചൂടുള്ള മാസമാണ്. ജൂണിൽ ഞങ്ങൾക്ക് ഷൂട്ടിങ് ഉണ്ട്. ജൂലൈയിൽ നല്ലമഴയുമാണ്. ഞങ്ങളിപ്പോൾ വളരെ സന്തോഷത്തിലാണ്.ഈ സൗഹൃദം ഇങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്.  അതുകൊണ്ടു തന്നെ വിവാഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും ചിന്തിച്ചിട്ടില്ല.’– റിച്ച ഛദ്ദ പറഞ്ഞു. 

‘അലി ഒരു നല്ല ഹൃദയത്തിന് ഉടമയാണ്. എന്റെ ഒരു പരിപാടി 8.30യ്ക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിൽ അലി അതിന് 8 മണിക്കു തന്നെ എത്തിയിരിക്കും. നേരത്തെ തന്നെ എനിക്കു വേണ്ടതെല്ലാം വാങ്ങി വരും. ഇതിലും മികച്ചൊരു പുരുഷനെ ഇനി ജീവിതത്തിൽ കിട്ടുമെന്നു തോന്നുന്നില്ല. ഞങ്ങൾ തമ്മിൽ ചേരുമെന്നു തന്നെയാണ് എല്ലാവരും കരുതുന്നത്. ’– റിച്ച വ്യക്തമാക്കി. 

ഒരേ മനസ്സുള്ളവർക്കു മാത്രമേ ഒരുമിച്ചു മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും റിച്ച കൂട്ടിച്ചേർത്തു. ‘സംഗീതത്തിലും, സാഹിത്യത്തിലും, കവിതയിലും, സിനിമയിലുമെല്ലാം ഞങ്ങൾക്ക് ഒരേ അഭിരുചിയാണ്. അലി വളരെ സ്വതന്ത്ര ചിന്താഗതിയുള്ള ഒരാളാണ്.’– റിച്ച പറഞ്ഞു. 

English Summary: Richa Chadha Spills The Beans On Wedding Plans With Boyfriend Ali Fazal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com