sections
MORE

അവർ ഇഷ്ടമുള്ള പോലെ പ്രതികരിക്കട്ടെ; കങ്കണയ്ക്കും സഹോദരിക്കും ആലിയയുടെ മറുപടി

kangana-alia
SHARE

പത്മശ്രീ ലഭിച്ച കങ്കണ റനൗട്ടിനെ അഭിനന്ദിച്ച ബോളിവുഡ് താരം ആലിയ ഭട്ടിനെ കളിയാക്കി കങ്കണയുടെ സഹോദരിയും മനേജരുമായ രംഗോലി ചന്ദേൽ. കങ്കണയെ അഭിനന്ദിച്ചു കൊണ്ടുള്ള ആലിയയുടെ അഭിനന്ദന കാർഡും നിറയെ പൂക്കളുള്ള പാത്രവും പങ്കുവച്ചായിരുന്നു രംഗോലിയുടെ ട്വീറ്റ്. ‘നോക്കു, ആലിയ പോലും നിറയെ പൂക്കൾ അയച്ചു. കങ്കണ ഇതെങ്ങനെ എടുക്കും എന്ന് അറിയില്ല. പക്ഷേ, ഞാൻ ഇതിൽ സന്തോഷിക്കുന്നു.’ എന്ന കുറിപ്പോടെയാണ് രംഗോലി ചിത്രം പങ്കുവച്ചത്.

രംഗോലിക്കു മറുപടിയുമായി ആലിയയും രംഗത്തെത്തി. ‘അവർ അവർക്കിഷ്ടമുള്ളതു പോലെ പ്രതികരിക്കട്ടെ. കങ്കണയ്ക്ക് പുരസ്കാരം ലഭിച്ചതിൽ എനിക്കു സന്തോഷം’. ആലിയ പറഞ്ഞു. 

ഇത് ആദ്യമായല്ല, ചന്ദേൽ ആലിയയെ പരിഹസിക്കുന്നത്. പലപ്പോഴും ആലിയയുടെ നടപടികളെ കങ്കണയും പരിഹസിച്ചിരുന്നു. കരൺ ജോഹറിന്റെ പാവ എന്നായിരുന്നു ഒരിക്കൽ ആലിയ ഭട്ടിനെ അഭിസംബോധന ചെയ്തത്. ആലിയയ്ക്ക് സ്വന്തം അഭിപ്രായം വേണമെന്നും റനൗട്ട് പറഞ്ഞിരുന്നു. ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിൽ ആലിയ എന്തു പ്രകടനമാണ് കാഴ്ച വച്ചതെന്നായിരുന്നു ഒരിക്കൽ കങ്കണയുടെ ചോദ്യം. മാത്രമല്ല, ആലി ഭട്ടുമായി തനിക്ക് മത്സരം എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു എന്നും കങ്കണ പറഞ്ഞിരുന്നു. 

English Summary: Alia Bhatt Responds to Rangoli Chandel Mocking Her for Sending Flowers on Kangana Ranaut's Padma Shri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA