ADVERTISEMENT

സിംഗപ്പൂരിലെ പ്രശസ്തമായ മാഡം തുസ്സാഡ്സ് മ്യൂസിയത്തില്‍ ഇടംപിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടിയായി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞദിവസമാണ് മ്യൂസിയത്തില്‍ കാജലിന്റെ ആഴകളവുകളുടെ പൂര്‍ണത വെളിപ്പെടുത്തുന്ന മെഴുകു പ്രതിമ അനാവരണം ചെയ്തത്. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നടി പങ്കെടുക്കുകയും ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്തു. പ്രതിമ അനാവരണത്തിനുശേഷം ആരാധകരുടെ ചോദ്യങ്ങള്‍ക്കു നടി മറുപടി പറയുകയും ചെയ്തു. ചടങ്ങില്‍ കാജലിനും  അച്ഛനമ്മമാര്‍ക്കും പുറമെ സഹോദരി നിഷയും കുടുംബവും പങ്കെടുത്തു. 

ദക്ഷിണേന്ത്യയില്‍നിന്നുള്ള രണ്ടു നടന്‍മാരുടെ മെഴുകുപ്രതിമകള്‍ മാഡം തുസ്സാഡ്സ് മ്യൂസിയത്തില്‍ ഇപ്പോള്‍ത്തന്നെയുണ്ട്. മഹേഷ് ബാബുവിന്റെയും പ്രഭാസിന്റെയും. നൂറു ദിവസം നീണ്ട കഠിനാധ്വാനത്തിലൂടെ താന്‍ ശാരീരികമായും മാനസികമായും മെച്ചപ്പെട്ട വ്യക്തിയായി മാറിയെന്ന് കാജല്‍ ആരാധകരോട് പറഞ്ഞു. താനിപ്പോള്‍ തികച്ചും പുതിയൊരു വ്യക്തിയാണെന്നും. 

ഇക്കഴിഞ്ഞ ഡിസംബറില്‍ തന്റെ പ്രതിമയുടെ നിര്‍മാണ പുരോഗതിയെക്കുറിച്ച് നടി ആരാധകരെ അറിയിച്ചിരുന്നു. ‘പുതിയ വര്‍ഷത്തില്‍ എന്നെ കാത്തിരിക്കുന്നത് വലിയൊരു നേട്ടം. സന്തോഷത്തോടെ ഒരു പതിറ്റാണ്ട് ഞാന്‍ തുടങ്ങാന്‍ പോകുകയാണ്. മണിക്കൂറുകളുടെ കഠിനാധ്വാനം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ ജോലി ചെയ്തതിനുള്ള പ്രതിഫലം. എന്നോടൊപ്പം എല്ലാക്കാലത്തും നിലയുറപ്പിച്ച എല്ലാവര്‍ക്കും നന്ദി. എന്റെ പ്രതിമ നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു- നടി സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രതിമയുടെ നിര്‍മാണ പുരോഗതിയുടെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന ചിത്രങ്ങളും നടി സമൂഹമാധ്യമങ്ങളില്‍ പങ്കവച്ചിരുന്നു. 

വെങ്കട് പ്രഭുവിനൊപ്പം കാജല്‍ അഭിനയിക്കുന്ന വെബ്സിരീസ് ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ പ്രേക്ഷകരേ തേടിയെത്തും. ഇതിനൊപ്പം കമല്‍ ഹാസനൊപ്പം അഭിനയിക്കുന്ന ഇന്ത്യന്‍ -2 വിലും കാജല്‍ അഭിനിയിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com