ADVERTISEMENT

സമൂഹ മാധ്യമങ്ങളില്‍ സജീവമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഓരോ ദിവസവും തന്റെ ആരാധകര്‍ക്കുവേണ്ടി കാത്തുവച്ചിരിക്കുന്നത് ഓരോ അദ്ഭുതങ്ങള്‍. വ്യാഴാഴ്ചകള്‍ കഴിഞ്ഞകാലത്തുനിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് സ്മൃതി നീക്കിവച്ചിരിക്കുന്നത്. ആ ചുവടുപിടിച്ച് സ്മൃതി പോസ്റ്റ് ചെയ്ത ചിത്രമാകട്ടെ പെട്ടെന്നു സൂപ്പര്‍ ഹിറ്റ് ആയി. 15 വര്‍ഷം പഴക്കമുള്ള ചിത്രമാണ് മന്ത്രി ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിത്രത്തില്‍ സ്മൃതിക്കൊപ്പം ജനപ്രിയ സീരിയലില്‍ പാര്‍വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാക്ഷി തന്‍വര്‍ ഉണ്ട്. തുള്‍സി എന്നായിരുന്നു സ്മൃതിയുടെ കഥാപാത്രത്തിന്റെ പേര്. തുള്‍സിയെയും പാര്‍വതിയെയും ചിത്രത്തില്‍ ഒരുമിപ്പിച്ചതാകട്ടെ പ്രശസ്ത സംവിധായകനും അവതാരകനുമായ കരണ്‍ ജോഹര്‍. പ്രശസ്തമായ കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയ്ക്കുവേണ്ടിയാണ് മൂവരും ഒരുമിച്ചത്. 2005 ല്‍ എടുത്ത ചിത്രമാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂവരും ക്യമറയ്ക്കു നേരെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുന്നത് വേഷമോ ചിരിയോ ഒന്നുമല്ല സ്മൃതിയുടെ രൂപം തന്നെ. തടിയുള്ള സ്മൃതിയെ പരിചയമുള്ളവര്‍ ചിത്രത്തില്‍ കാണുന്നത് മെലിഞ്ഞ രൂപത്തെ. 

അതേ, അന്നു ഞാന്‍ മെലിഞ്ഞിട്ടായിരുന്നു. സ്മൃതി സമ്മതിക്കുന്നു. തടി കൂടിയതിനു കാരണവും മന്ത്രി കണ്ടെത്തിയിട്ടുണ്ട്. നോക്കൂ നിങ്ങളുടെ പ്രിയപ്പെട്ട താരം അന്ന് എത്രമാത്രം മെലിഞ്ഞിട്ടായിരുന്നുവെന്ന്. പിന്നെയാണ് ഈ വേണ്ടാത്ത തടിയെല്ലാം കൂടിയത്- സ്മൃതി ചിത്രത്തിന്റെ അടിക്കുറിപ്പായി എഴുതി. ചിത്രം പോസ്റ്റ് ചെയ്തയുടന്‍ തന്നെ 8000 പേരാണ് ലൈക്ക് ചെയ്തത്. ഒരിക്കല്‍ ഇന്ത്യയുടെ ടെലിവിഷന്റെ പ്രൈം ടൈം ഭരിച്ച വ്യക്തി ഇന്ന് രാജ്യം ഭരിക്കുന്നു. അതിശയകരമായി മാറിയിരിക്കുന്നു..പലരും കമന്റായി കുറിച്ചു.

English Summary: In Smriti Irani's Throwback, Both Tulsi and Parvati. No Wonder Karan Johar's Smiling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com