sections
MORE

നിങ്ങളെ കാണാനല്ല ആളുകൾ വരുന്നതെന്ന് സംവിധായകൻ; കാര്യമറിഞ്ഞ് വിമർശിക്കണമെന്ന് കത്രീന

katrina-rohit
SHARE

നിങ്ങളെ കാണാനല്ല ആരും വരുന്നതെന്ന ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ അഭിപ്രായത്തിൽ വിശദീകരണവുമായി  കത്രീന കെയ്ഫ്. സൂര്യവംശി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ രോഹിത് ഷെട്ടി കത്രീനയോട് നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. ഈ വിഷയത്തിലാണ് മറുപടിയുമായി കത്രീന എത്തിയത്. 

കത്രീന സോഷ്യൽ മീഡിയിയിലിട്ട കുറിപ്പിന്റെ  പൂർണരൂപം

പ്രിയപ്പെട്ടവരെ,

മാധ്യമ വാർത്തകൾക്കോ, വിമർശനങ്ങൾക്കോ പൊതുവെ ഞാൻ സാധാരണ മറുപടി നൽകാറില്ല. പക്ഷേ, ഈ വിഷയത്തിൽ ഞാന്‍ മറുപടി നൽകാൻ നിർബന്ധിതയാകുകയാണ്. രോഹിത് സാറിന്റെ അഭിപ്രായ പ്രകടനം തെറ്റായരീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. എന്നെ ആരും ശ്രദ്ധിക്കില്ല എന്ന് അദ്ദേഹം പറഞ്ഞ സഹാചര്യം വ്യത്യസ്തമാണ്. ക്ലൈമാക്സ് രംഗത്തിൽ ഒരു ചെറിയ പിഴവ് എനിക്ക് പറ്റിയതാതി തോന്നി എന്ന് രോഹിത്  സാറിനോട്  ഞാൻ  പറഞ്ഞിരുന്നു. അപ്പോഴാണ് അദ്ദേഹം, ആ രംഗത്തിൽ എന്നെ ആരും ശ്രദ്ധിക്കില്ലെന്നും മൂന്ന് ആൺകുട്ടികൾ തീർക്കുന്ന വിസ്മയമാണ് ആ രംഗമെന്നും പറഞ്ഞത്. അല്ലാതെ അദ്ദേഹം മോശമായ രീതിയിൽ അല്ല അങ്ങനെ പറഞ്ഞത്.’

താനും രോഹിത്തുമായി ഊഷ്മളബന്ധമാണുള്ളതെന്നും കത്രീന വ്യക്തമാക്കി. രോഹിത് സാറുമായി ഞാൻ  വളരെ നല്ല സൗഹൃദത്തിലാണ്. സിനിമയെ കുറിച്ച് ഞങ്ങൾ നിരന്തരം സംസാരിക്കും. മറ്റു പലകാര്യങ്ങളും സംസാരിക്കാറുണ്ട്. ഇതിലെല്ലാം ഉപരിയായി അദ്ദേഹം എപ്പോഴും എന്റെ നല്ല സുഹൃത്താണ്. കത്രീന പറഞ്ഞു. 

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രോഹിത് ഷെട്ടിയുടെ പ്രസ്താവന. ‘ചിത്രത്തിന്റെ  ക്ലൈമാക്സ് രംഗം രണ്ടാം തവണയെടുക്കാൻ കത്രീന ആവശ്യപ്പെട്ടിരുന്നു. അക്ഷയ് കുമാർ, രൺവീർ സിങ്, അജയ് ദേവഗൺ എന്നിവർക്കൊപ്പം കത്രീനയും ആ രംഗത്തിൽ എത്തുന്നുണ്ട്. ചിത്രീകരണത്തിനിടെ ഒരു ഷോട്ടിൽ കത്രീന കണ്ണടക്കുന്നതായി ശ്രദ്ധിച്ചു നോക്കിയാൽ കാണാം. അതിനാൽ രംഗം വീണ്ടും ചിത്രീകരിക്കണമെന്ന് കത്രീന ആവശ്യപ്പെട്ടു. എന്നാൽ ആ രംഗത്തിൽ കത്രീന ശ്രദ്ധിക്കപ്പെടില്ലെന്ന് ഞാൻ പറഞ്ഞു.’ ഈ പ്രസ്താവനയ്ക്കെതിരെയായിരുന്നു  വിമർശനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA