ADVERTISEMENT

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ‘കൂളസ്റ്റ് മിനിസ്റ്റര്‍’ എന്നറിയപ്പെടുന്ന മന്ത്രിമാരിൽ ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് സ്മൃതി. കുടുംബത്തോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും, രസകരമായ വിഡിയോകളുമാണ് സ്മൃതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിറയുന്നത്. ഇൻസ്റ്റഗ്രാമിൽ നിറയെ ഓർമചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സ്മൃതി  ഇറാനി.

smriti-2

80കളിലോ 90കളിലോ ബാല്യം ചിലവഴിക്കേണ്ടി വന്നവർക്കായി ഒരുകൂട്ടം ചിത്രങ്ങളാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വളരെ ശ്രദ്ധയോടെ വെള്ള ഷൂ പോളിഷ് ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സ്മൃതി ഇറാനി കുറിച്ചത് ഇങ്ങന: ‘നിങ്ങൾക്ക് ഓർമയുണ്ടോ ഇത്. അക്കാലത്ത് സ്കൂളിൽ പോയിരുന്ന എല്ലാവരും ഇങ്ങനെയായിരുന്നു ഷൂ പോളിഷ് ചെയ്തത്. മറക്കാനാകുമോ ആ കാലം.’

smriti12

നമ്പർ കറക്കി വിളിക്കുന്ന ടെലഫോണിന്റെ റിസീവർ താഴെ വച്ചുള്ള ചിത്രവും സ്മൃതി പങ്കുവച്ചു. ഇന്‍കമിങ്ങ് കോളുകൾ കൂടുതൽ വരുമ്പോൾ പലപ്പോഴും റിസീവർ മാറ്റിവയ്ക്കുന്നത് അക്കാലത്ത് സ്ഥിരം പരിപാടിയായിരുന്നു. ‘എങ്ങനെയായിരുന്നു അക്കാലത്ത് നമ്മൾ ശല്യക്കാരെ ബ്ലോക്ക് ചെയ്യുന്നതെെന്ന് ചോദിച്ചാൽ അത് ഇങ്ങനെയാണ്. മറ്റൊരു വഴിയും നമുക്ക് മുന്നിൽ ഉണ്ടായിരുന്നില്ല.’ എന്ന കുറിപ്പോടെയാണ് ചിത്രം. 

‘ഇന്നത്തെ യുവതലമുറയ്ക്ക് നമ്മൾ നേരിട്ട വെല്ലുവിളികൾ അറിയില്ല’ എന്ന കുറിപ്പോടെ ടൈപ്പ് റെക്കോർഡിൽ റീൽ കുടുങ്ങിയ ഓഡിയോ കാസറ്റിന്റെ ചിത്രവും സ്മൃതി പങ്കുവച്ചു. കാറിന്റെ വിന്‍ഡോ ഗ്ലാസ് പൊക്കുന്നതിനും താഴ്ത്തുന്നതിനും ഉപയോഗിച്ചിരുന്ന ഹാൻഡിൽ ആണ് അവസാന ചിത്രം. ‘ഗ്ലാസ് താഴ്ത്താൻ നമ്മള്‍ എത്ര ഊർജം പാഴാക്കിയിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല’എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. 

English Summary: Smriti Irani is reminding us of our childhood with new Instagram pics. Seen yet?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com