ADVERTISEMENT

ലോക്ഡൗൺ ദിനങ്ങൾ വീടിനുള്ളിൽ എങ്ങനെ ആനന്ദകരമാക്കാം എന്ന ചിന്തയിലാണ്് പ്രായഭേദമന്യേ എല്ലാവരും. ഒരു കൊച്ചുമകളും അമ്മൂമ്മയും ചേർന്നുള്ള ലോക്ഡൗൺ കാലത്തെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വാർധക്യ കാലത്ത് ജീവിതം ഇങ്ങനെയൊക്കെ ആഘോഷമാക്കാം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

@d.agonzalez എന്ന ടിക്ടോക്ക് അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അവളുടെ സഹോദരി മുത്തശ്ശിയെ ‘പ്യുപ്യുപ്യു’ എന്ന ഗാനം പഠിപ്പിക്കുന്നതാണ് വിഡിയോ. പടിപടിയായി മുത്തശ്ശിയെ പാട്ട് പഠിപ്പിക്കുകയാണ് അവൾ. മുത്തശ്ശി അവരുടെതായ രീതിയിൽ മനോഹരമായി ഈ ട്രൻഡിങ് ഗാനം പാടുകയും ചുവടുവയ്ക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. ഈ മുത്തശ്ശിയുടെ ക്യൂട്ട് ഡാൻസ്  ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.  

ആപ്പ് വഴി വ്യത്യസ്തമായ മറ്റൊരു വിഡിയോയും മുത്തശിയുടെതായി ഉണ്ട്. 69 മില്യണിലധികം ആളുകൾ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും  ചെയ്തു. മുത്തശ്ശിയുടെ കൂടുതൽ ഡാൻസ് വിഡിയോകൾ കാണാൻ പലരും ആഗ്രഹം പ്രകടിപ്പിക്കുകയും  ചെയ്തു. ‘ദൈവമേ... എന്തുരസമാണ് ഈ വിഡിയോ, മുത്തശ്ശിയെക്കൊണ്ട് കൂടുതൽ വിഡിയോകൾ ചെയ്യൂ, ഈ മുത്തശ്ശിയാണ് ഇന്റർനെറ്റിലെ ഇന്നത്തെ താരം എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com