sections
MORE

20വയസു കുറവുള്ള കാമുകൻമാർ; പുരുഷന് കഴിയുമെങ്കിൽ സ്ത്രീക്കും ആകാം: വിമർശനത്തിനു മറുപടി

kate
SHARE

പ്രായം കുറഞ്ഞ കാമുകന്മാരെ തിരഞ്ഞെടുത്തതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് അവഹേളനം നേരിട്ടതായി തുറന്നു പറഞ്ഞ് പ്രശസ്ത ബ്രിട്ടിഷ് നടി കേറ്റ് ബെക്കിന്‍സെല്‍. തന്റെ അതേ പ്രായത്തിലുള്ള പുരുഷന്‍മാര്‍ ഒന്നിലധികം സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചാലും എതിര്‍ത്ത് ഒരു വാക്കു പോലും പറയാത്തവര്‍ തന്നെ പരിഹസിക്കുന്നതാണ് കേറ്റിനെ പ്രകോപിപ്പിച്ചത്. പുരുഷന്‍മാര്‍ക്ക് തങ്ങളേക്കാള്‍ എത്ര പ്രായം കുറഞ്ഞവരുമായി ബന്ധം സ്ഥാപിക്കാമെങ്കിലും തനിക്ക് അതു നിഷേധിക്കുന്നത് വിവേചനമല്ലേ എന്നും അവര്‍ ചോദിക്കുന്നു. പ്രണയത്തിലും ജീവിതത്തിലും പ്രായവ്യത്യാസത്തിന് എന്തിനാണ് ആവശ്യമില്ലാത്ത പരിഗണന കൊടുക്കുന്നതെന്നാണ് കേറ്റ് ചോദിക്കുന്നത്.

ഈ വര്‍ഷം ആദ്യമാണ് 46 വയസ്സുകാരിയായ നടി 26 വയസ്സുള്ള പീറ്റ് ഡേവിഡ്സണ്‍ എന്ന കൊമേഡിയനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. പിന്നീട് 22 വയസ്സുകാരന്‍ സംഗീതജ്ഞന്‍ ഗൂഡി ഗ്രേസാണ് കേറ്റിന്റെ കൂട്ടുകാരന്‍. ലോക്ഡൗണ്‍ കാലത്ത് യുഎസിലെ ലോസാഞ്ജല്‍സില്‍ ഗൂഡിക്കൊപ്പമാണ് കേറ്റ് താമസിക്കുന്നതും. 30 വയസ്സു കഴിഞ്ഞാല്‍ സ്ത്രീകളെ എഴുതിത്തള്ളുന്ന പ്രവണത പലര്‍ക്കുമുണ്ടെന്നും കേറ്റ് ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും നടി പറയുന്നു. പുരുഷന്‍മാര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ പ്രായം ഒരു ഘടകം അല്ലാതിരിക്കെ സ്ത്രീകള്‍ക്കുമാത്രം അതിര്‍വരമ്പുകള്‍ കെട്ടുകയാണു സമൂഹം. 

മയക്കുമരുന്നോ മദ്യമോ പാര്‍ട്ടിയോ ഉള്‍പ്പെട്ട ആഘോഷം മാത്രമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. കാരണം അവയൊന്നും എന്റെ രീതികളല്ല. പക്ഷേ, 40 വയസ്സു കഴിഞ്ഞു എന്നതുകൊണ്ടുമാത്രം വീട്ടില്‍തന്നെയിരുന്ന് തുന്നല്‍വേലയില്‍ ഞാന്‍ ഏര്‍പ്പെടണമെന്നാണ് പലരും പ്രതീക്ഷിക്കുന്നത് -കേറ്റ് പറയുന്നു. പ്രതീക്ഷിക്കുന്നിതില്‍ നിന്നു വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ ഉടന്‍തന്നെ സ്ത്രീകള്‍ നിരന്തരമായി ആക്ഷേപിക്കപ്പെടുന്നു- കേറ്റ് പരാതിപ്പെടുന്നു. പുരുഷന്‍മാരുടെ ബന്ധങ്ങളെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ തന്നെ തന്റെ ബന്ധങ്ങളുടെ പരിഹസിക്കുകയാണെന്നും താരം പറയുന്നു.

പുരുഷന്‍മാര്‍ ഏതു പ്രായത്തിലും പെട്ടവരായിക്കോട്ടെ അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ നിരന്തരമായി ചെയ്യുന്നു. ബന്ധങ്ങളിലായാലും ഇഷ്ട വാഹനം സ്വന്തമാക്കുന്നതിലും ടാറ്റൂ പകര്‍ത്തുന്നതിലുമെല്ലാം. അവര്‍ക്ക് കുട്ടികള്‍ ഇല്ലേ എന്നുപോലും ആരും ചോദിക്കില്ല. എന്നെങ്കിലും ഒരു പുരുഷന്‍ രക്ഷകര്‍ത്താവ് ആകുമോ എന്നും ആരും ആന്വേഷിക്കുന്നില്ല. എന്തിനാണ് അവര്‍ക്ക് ഒന്നിലധികം പെണ്‍സുഹൃത്തുക്കള്‍ എന്നും ആരും ചോദിക്കുന്നില്ല. ഇതേ ചോദ്യങ്ങളെല്ലാം ഞാന്‍ നേരിടുകയും ചെയ്യുന്നു. വിവേചനം അല്ലെങ്കില്‍ ഇതെന്താണ് ? -കേറ്റ് ചോദിക്കുന്നു.

പല വിവാഹങ്ങളും പരാജയപ്പെടാന്‍ കാരണം ദമ്പതികള്‍ ഒരുമിച്ചു താമസിക്കുന്നതാണെന്നും കേറ്റ് ചൂണ്ടിക്കാട്ടി. ഒരേ വീട്ടില്‍ ഒരുമിച്ചു താമസിച്ചില്ലെങ്കില്‍ ദമ്പതികള്‍ക്കു കൂടുതല്‍ കാലം വിവാഹം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും- കേറ്റ് പറയുന്നു. 

കൂടെയുള്ള പുരുഷനുവേണ്ടി ആഗ്രഹങ്ങള്‍ ബലി കഴിക്കുന്നതാണു സ്ത്രീകള്‍ക്കു വിനയാകുന്നതെന്നാണ് നടിയുടെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നീന്തല്‍ വേഷത്തിലുള്ള  ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോഴും കേറ്റ് വിമര്‍ശനം നേരിട്ടിരുന്നു. നടിക്ക് പ്രായം കൂടിപ്പോയെന്നായിരുന്നു പ്രധാന ആരോപണം. സൗന്ദര്യത്തിനു പ്രായം മാനദണ്ഡമാക്കണോ എന്നു ചോദിച്ച് അന്നും അവര്‍ രംഗത്തുവന്നിരുന്നു.

English Summary: Kate Beckinsale slams double standards about aging and defends herself from 'ridiculous' criticism about dating younger men

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA