ADVERTISEMENT

മക്കൾ പരസ്പരം വഴക്കിടുമ്പോൾ അവരെ അനുനയിപ്പിക്കുന്നത് സാധാരണ അമ്മമാരായിരിക്കും. അതിപ്പോ അരുമ മൃഗങ്ങളായാലും അങ്ങനെ തന്നെയാണ്. ഇവിടെ അങ്ങനെയൊരു സംഭവത്തിൽ ഇടപെടാൻ കഴിയാതെ നിൽക്കുകയാണ് ഫിലിപ്പീനിലെ വനിത ജേണലിസ്റ്റ് ഡോറിസ് ബിഗോർണിയ. ബിഗോർണിയയുടെ വളർത്തു പൂച്ചകളാണ് വിഡിയോയിലെ താരങ്ങൾ. ലൈവ് റിപ്പോർട്ടിങ്ങിനിടെ ഫ്രെയിമിൽ പൂച്ചകൾ വഴക്കിടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

എന്നാൽ പൂച്ചകളുടെ വഴക്ക് ഗൗനിക്കാതെ ബിഗോർണിയ തന്റെ ജോലി തുടരുകയാണ്. ബിഗോർണിയയ്ക്കു പിറകിൽ നിന്നാണ് പൂച്ചകളുടെ പൊരിഞ്ഞ പോരാട്ടം. ലൈവിനിടയ്ക്ക് അവർ പൂച്ചകളെ തിരിഞ്ഞു നോക്കുന്നില്ല. എന്നാൽ പൂച്ചകൾ പരസ്പരമുള്ള പോരാട്ടം തുടരുകയാണ്. പോരാട്ടം കാണുമ്പോൾ ടിവിയിൽ അവരുടെ കഴിവ് പ്രകടിപ്പിക്കുകയാണെന്നു തോന്നുമെന്നാണ് പലരുടെയും കമന്റ്.

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലിചെയ്യുന്നവരിൽ ഒരാളാണ് ബിഗോർണിയയും. പൂച്ചകളുടെ പോരാട്ടം അറിയുന്നുണ്ടെങ്കിലും ലൈവിൽ ഒന്നും ചെയ്യാനാകാതെ ഇരിക്കുന്ന ബിഗോർണിയയുടെ മുഖത്തെ ഭാവവ്യത്യാസങ്ങളും വിഡിയോയിൽ പ്രകടമാണ്. ‘കുട്ടികളേ... സ്റ്റുഡിയോയിൽ ചില നിയമങ്ങളൊക്കെയുണ്ട്’ എന്ന കുറിപ്പോടെയാണ് ബിഗോർണിയ വിഡിയോ ട്വീറ്റ് ചെയ്തത്. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.

English Summary: Cats fight each other on live TV, their journalist mom tries hard to steal focus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com