ADVERTISEMENT

ശരവേഗത്തില്‍ പടര്‍ന്നു കൊണ്ടേയിരിക്കുകയാണ് കോവിഡ് 19. പ്രതിരോധം എത്രയൊക്കെ ശക്തമാക്കുമ്പോഴും അതിര്‍ത്തി കടന്ന് പല നാടുകളിലും കോവിഡ് കണ്ണികള്‍ ശക്തമാക്കിക്കൊണ്ടേയിരിക്കുന്നു. ഫ്‌ളൈറ്റ് യാത്രികരില്‍ നിരവധി പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്നു എന്നിരിക്കെ രോഗം പകരാനുള്ള കാരണം വിശദീകരിക്കുകയാണ് അഞ്ജലി എന്ന എയര്‍ഹോസ്റ്റസ്.

ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ശ്രദ്ധിക്കേണ്ടുന്നതും ഒഴിവാക്കേണ്ടുന്നതുമായ കാര്യങ്ങളെക്കുറിച്ചാണ് അഞ്ജലി വിശദീകരിക്കുന്നത്. വിമാനത്തിലെ ശുചിമുറികള്‍ എങ്ങനെ ഉപയോഗിക്കണം, സഹയാത്രികരോട് എങ്ങനെ പെരുമാറണം തുടങ്ങി മുന്‍കരുതലുകളെ കുറിച്ച് വിശദമായി തന്നെ അഞ്ജലി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അഞ്ജലി കാര്യങ്ങള്‍ വിശദമാക്കുന്നത്. നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

English Summary: Here's how coronavirus spreads on a plane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com