ADVERTISEMENT

രാഷ്ട്രീയത്തില്‍ എതിരാളികള്‍ക്കു കുറവില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ എതിരില്ലാത്ത താരമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ ചിത്രങ്ങളും കഥകളും പാഠങ്ങളുമൊക്കെ സ്മൃതി പോസ്റ്റ് ചെയ്യാറുണ്ട്. രാഷ്ട്രീയ മാനദണ്ഡങ്ങളൊന്നുമില്ലാതെ അവ വേഗം തന്നെ വൈറലാകാറുമുണ്ട്. വ്യക്തിപരമായ ചിത്രങ്ങളും സന്ദേശങ്ങളുമൊക്കെ പങ്കിടാനും സ്മൃതി മടി കാണിക്കാറില്ല. സമൂഹമാധ്യമത്തിൽ നിരവധി ഫോളോവഴ്സും സ്മൃതിക്കുണ്ട്. 

ഏറ്റവും ഒടുവിലായി സ്മൃതി പോസ്റ്റ് ചെയ്തത് ജീവിതത്തിലെ വിലയേറിയ ഒരു പാഠമാണ്. ജീവിതത്തെയും കര്‍മത്തെയും കുറിച്ചുള്ളത്. കര്‍മം പറയുന്നു: ജീവിതത്തില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കഷ്ടപ്പെടേണ്ടിവരുന്നത് നിങ്ങള്‍ മോശമായതുകൊണ്ടല്ല. എവിടെവച്ച് എപ്പോഴാണ് നന്മയില്ലാത്ത വ്യക്തിയായി മാറുന്നതെന്ന് അറിയാത്തതുകൊണ്ടാണ്. 

വാക്കുകള്‍ക്ക് ഉപരിയുള്ള അര്‍ഥമാണ് ഈ വാചകത്തെ ശ്രദ്ധേയമാക്കുന്നത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല, മറ്റു മേഖലകളില്‍പ്പെട്ടവരും സാധാരണക്കാരും പോലും ഇഷ്ടപ്പെടുന്ന ദുരൂഹമായ അര്‍ഥം ഒളിച്ചുവച്ച വാചകം. പല മേഖലകളില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ സ്മൃതിയുടെ ഇഷ്ടവാചകത്തെ ഇഷ്ടപ്പെട്ടു. ഏറ്റെടുത്തു. യഥാര്‍ഥ അര്‍ഥം എന്താണെന്നുള്ള ചര്‍ച്ചയിലും ആലോചനയിലും മുഴുകി. 

അതിനിടെ രണ്ടാമത്തെ വാചകവുമായി സ്മൃതി എത്തി. അതു കുറച്ചു രസമുള്ളതായിരുന്നു. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.  നിങ്ങളുടെ അതേ മാനസിക പ്രശ്നങ്ങളുള്ള സുഹൃത്തുക്കളെ കിട്ടുക എന്നതാണ് ജീവിതത്തിലെ സന്തോഷം. 

കഴിഞ്ഞയാഴ്ച തന്റെ അച്ഛമ്മമാരുടെ വിവാഹ ചിത്രം സ്മൃതി പോസ്റ്റ് ചെയിതിരുന്നു. അമ്മയ്ക്കും അച്ഛനും ആശംസകള്‍ നേരുന്നു. 45 വര്‍ഷം മുമ്പ് ഉള്ളില്‍ അഗ്നിയുമായി രണ്ടുപേര്‍ ഒരുമിച്ചു. ലോകത്തിന്, എന്നെപ്പോലെ നിരുപദ്രവകാരിയായ ഒരാളെ സമ്മാനിച്ചു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് സ്മൃതിയുടെ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറ്റെടുത്തതും ആഘോഷിച്ചതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com