ADVERTISEMENT

ജോര്‍ജ് ഫ്ലോ‌യ്ഡിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കെട്ട് അടങ്ങിയിട്ടില്ല. അദ്ദേഹത്തിനു നീതി ലഭിക്കുന്നതിനായി മനുഷ്യാവകാശ പ്രവർത്തകർ തെരുവിലിറങ്ങുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. വർണവെറിയുടെ അവസാനത്തെ ഇരയാണ് ജോർജ് ഫ്ലോയ്ഡ്. ഹോളിവുഡ് താരങ്ങളടക്കം നിരവധി പേർ ഈ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇതിനോടകം തന്നെ രംഗത്തെത്തി. ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ ഈ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പ്രശസ്ത താരം ആഞ്ജലീന ജോളിയും. തന്റെ പിറന്നാള്‍ ദിനത്തിൽ വർണവെറിക്കെതിരെ വലിയൊരു തുക സംഭാവനയായി നൽകിയിരിക്കുകയാണ് ആഞ്ജലീന. 

 

എൻഎസിസിപിയുടെ ലീഗൽ ഡിഫൻസ് ഫണ്ടിലേക്കാണ് തന്റെ നാൽപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ആഞ്ജലീന സംഭാവന നൽകിയത്. ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപയായിരുന്നു സംഭാവന. സാമൂഹിക നീതിയും നിയമ പരിരക്ഷയും ഉറപ്പു വരുത്താനായി യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനായാണ് എൻഎസിസിപി. ഫ്ലോയ്ഡിനെ പോലെ നടുക്കുന്ന അനുഭവത്തിലൂടെ കടന്നു പോയവരുടെ കുടുംബത്തിന് നിയമപരിരക്ഷ ഉറപ്പു വരുത്തണമെന്നും തുല്യനീതിക്കായുള്ള പോരാട്ടം തുടരണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു. 

 

‘ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. അത് ആരുടെയും കുത്തകയല്ല. വിവേചനവും ഇത്തരം ക്രൂരകൃത്യങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരം തെറ്റുകൾക്കു നേരെ വിരൽ ചൂണ്ടുക തന്നെ വേണം. അത് ഓരോ അമേരിക്കൻ പൗരന്റെയും കടമയാണ്.’– ആഞ്ജലീന പറഞ്ഞു. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിലാകെ പ്രതിഷേധം തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com