ADVERTISEMENT

അപ്രതീക്ഷിതമായി ലോകം ഒരു മഹാമാരിയെ നേരിടുകയാണ്. കേരളവും കോവിഡ്–19ന്റെ പിടിയിലാണ്. എന്നാൽ ഈ നാട് പല മഹാമാരികളോടും പൊരുതിയിട്ടുണ്ട്. കോളറ, മലമ്പനി അങ്ങനെ ഓരോ കാലത്തും കേരളം ഓരോ പകർച്ച വ്യാധികളെ നേരിട്ടിട്ടുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അത്തരം ഓർമകൾ ഉള്ളവർ കുറവായിരിക്കും. എന്നാൽ അന്നുണ്ടായിരുന്ന അവസ്ഥയെ വിവരക്കുകയാണ് ദേവകി അമ്മൂമ്മ. 

‘Memoirs of Devaki ഒരു അമ്മൂമ്മക്കാലം^ എന്ന ഡോക്യുമെന്ററിയിലൂടെയാണ് അമ്മൂമ്മ അക്കാലത്തെ കുറിച്ച് പറയുന്നത്. കേരളം നേരിട്ട ഒരുമാതിരി പകർച്ച വ്യാധികളെല്ലാം ദേവകിയമ്മ കണ്ടിട്ടുണ്ട്. 91 വയസ്സാണ് ഈ അമ്മൂമ്മയുടെ പ്രായം. ദേവകിയമ്മയുടെ പേരക്കുട്ടി വിനു ജനാർദനനാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അമ്മൂമ്മയുടെ ഒരുദിവസത്തെ കാഴ്ചകളും വിശേഷങ്ങളും മുൻകാലങ്ങളിലെ പകർച്ച വ്യാധി അനുഭവങ്ങളുമാണ് അഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിൽ പറയുന്നത്. 

ലോക്ഡൗഡിൽ വീടകങ്ങളിൽ നിന്നും നിരവധി വിഡിയോകൾ എത്തുന്നുണ്ടെങ്കിലു ദേവകി മുത്തശ്ശിയുടെ കഥ പറയലാണ് വിഡിയോയെ വ്യത്യസ്തമാക്കുന്നത്. മനോഹരമായ ഷോട്ടുകളാണ് വിഡിയോയുടെ മറ്റൊരു പ്രത്യേകത. കോളറ, മലമ്പനി, വസൂരി പോലെയുള്ള പകർച്ചവ്യാധികൾ നമ്മൾ എങ്ങനെയാണ് നേരിട്ടതെന്ന് ദേവകിയമ്മ വിശദീകരിക്കുന്നു. അതുപോലെ തന്നെ കോവിഡും നമ്മൾ അതിജീവിക്കുമെന്ന് അവർ പറയുന്നു. ‘ഇന്നത്തെ ഈ അവസ്ഥയെ കുറിച്ച് അമ്മൂമ്മയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ കഥകളാണ് ഈ ഡോക്യുമെന്ററിയിലെത്തിച്ചത്. അങ്ങനെ അമ്മൂമ്മയുടെ ദിനചര്യകള്‍  കാമറയിൽ പകർത്തി.’– ഡോക്യുമെന്ററി സംവിധായകൻ വിനു പറഞ്ഞു. 

വിഡിയോ  ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാലാ പാർവതി, മേതിൽ ദേവിക എന്നിങ്ങനെ നിരവധി പ്രമുഖരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com