sections
MORE

അവളെ ബലാത്സംഗം ചെയ്യണം: ബിക്കിനി ചിത്രത്തിന് സ്ത്രീയുടെ കമന്റ്; മറുപടി നൽകി മോഡൽ

alana
SHARE

മറ്റുള്ളവരുടെ വസ്ത്രധാരണ രീതിയെയും ശരീരത്തെയും വിമർശിക്കുന്നവർ നമുക്കിടയിൽ കുറവല്ല. ബോഡി ഷെയ്മിങ്ങിനെതിരെ നിരവധി പ്രതികരണങ്ങൾ നടക്കുമ്പോഴും അതിന് ഇരയാകുന്നവരുടെ എണ്ണവും കുറവല്ല. ഏതുമേഖലയിലുള്ളവരും ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്ക് ഇരയാകാറുണ്ട്.ഇപ്പോൾ തനിക്കുണ്ടായ അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മോഡൽ അലാനാ പാണ്ഡെ. ബിക്കിനി ധരിച്ച ചിത്രം പങ്കുവച്ചപ്പോൾ ഒരു സ്ത്രീയുടെ കമന്റാണ് അലാനാ പങ്കുവച്ചത്.

ബിക്കിനി ധരിച്ചതിന്റെ പേരിൽ കൂട്ടബലാത്സംഗത്തിന് ഇരയാകണമെന്നായിരുന്നു ഒരു സ്ത്രീയുടെ കമന്റ്. അച്ഛനും അമ്മയും കാണുന്നതിനായി അവരെ ടാഗ് ചെയ്യുകയും ചെയ്തു. ആ കമന്റ് ്സ്ക്രീൻ ഷോട്ട് എടുക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. എന്നാല്‍, കമന്റ് കണ്ട് അമ്പരന്നു പോയ ആ നിമിഷത്തിൽ അവരെ ബ്ലോക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അലനാ വ്യക്തമാക്കി. 

‘വിവാഹിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ് അവർ. ബ്ലോക്ക് ചെയാൻ കയറി നോക്കിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ വരെ ഇങ്ങനെയാണ് സംസാരിക്കുന്നത്. അവർ ഡോക്ടറോ നഴ്സോ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.’– അലാന പറഞ്ഞു.

താൻ മെലിഞ്ഞു പോയെന്നും മറ്റുമുള്ള കമന്റുകൾ നിരന്തരം കേൾക്കാറുണ്ടെന്നും എല്ലാം തികഞ്ഞ ഒരാളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു. ‘ഇത്രയും വിദ്വേഷം നിറഞ്ഞ കമന്റുകൾ കണ്ട് എഴുന്നേൽക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. അതും ഒരു സ്ത്രീ തന്നെ ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. എന്റെ ശരീരം ഞാന്‍ തിരഞ്ഞെടുത്തതല്ല. അത് അങ്ങനെ ആയി പോയതാണ്. ചിലപ്പോൾ ഇത്തരം കമന്റുകൾ കൊണ്ട് നിങ്ങൾ കയ്യടി നേടുന്നുണ്ടാകും. പക്ഷേ, മറുവശത്തുള്ളതും എല്ലാ മാനസീകാവസ്ഥകളുമുള്ള ഒരാളാണെന്ന് മറക്കാതിരിക്കുക.’– അലാന പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA