ADVERTISEMENT

ജോലി എന്നത് അനുഗ്രഹമാണെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. എത്രയോ പേർ തൊഴിൽ രഹിതരാകുന്ന ഇടത്താണ് നമ്മൾ ജോലി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. അതുകൊണ്ടു തന്നെ ജോലി ഒരു അനുഗ്രഹമാണെന്ന കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ ലോക്ഡൗൺ കാലം. ജോലിയോടുള്ള അർപ്പണ മനോഭാവമാണ് ജീവിത വിജയം നൽകുന്നത്. ആത്മസംതൃപ്തിയും മുന്നോട്ട് പോകാനുള്ള പ്രചോദനവും നൽകാൻ തൊഴിലിനു സാധിക്കുമെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഈ വിഡിയോ

വധുവായി ഇരിക്കുമ്പോഴും തന്റെ ജോലിയിൽ വ്യാപൃതയായിരിക്കുന്ന യുവതിയാണ് ഈ വിഡിയോയിലെ താരം. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും രണ്ടാണെന്നു പറയുമ്പോഴും ഇവ രണ്ടും ഒരുമിച്ചു കൊണ്ടു പോകേണ്ട സാഹര്യമാണ് ഈ കോവിഡ് കാലത്തുള്ളത്. വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുകയാണ് ഭൂരിഭാഗവും. അതുകൊണ്ടു തന്നെ വിവാഹ വേദി പോലും തൊഴിലിടമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

വിവാഹ വേദിയിൽ മടിയിൽ ലാപ്ടോപ്പുമായി ഇരുന്ന് ജോലിചെയ്യുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ വസ്ത്രത്തിലിരിക്കുന്ന യുവതി ജോലി സംബന്ധമായി ഫോണിൽ സംസാരിക്കുന്നതും ലാപ്ടോപ്പിൽ ജോലിചെയ്യുന്നതുമാണ് വിഡിയോ. സമീപത്ത് ഇരിക്കുന്ന വരനെയും വിഡിയോയിൽ കാണാം. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. 

‘നിങ്ങൾ ജോലി ഭാരത്തിലാണെന്ന ചിന്തയിലാണോ? എങ്കിൽ ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി. അവരുടെ ബോസ് എത്ര ക്രൂരനാണ്, ജീവിക്കാനുള്ള കഷ്ടപ്പാടുകൾ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ. എന്നാൽ അവർ തന്റെ വിവാഹ ഫോട്ടോസ് അപ്‌ലോഡ് ചെയ്യുകയാണോ, അതോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയാണോ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com