ADVERTISEMENT

കൊറോണയെ പൊരുതി  തോൽപിക്കാൻ ശ്രമിക്കുകയാണ് ലോകം. ജീവൻ പോലും പണയം വച്ച് നമുക്ക് കൂട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ മറക്കാനാകില്ല. പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് മുൻപും വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ നിസാരവത്കരിക്കുന്ന രീതിയിൽ പിപിഇ കിറ്റ് ധരിച്ച് പാർട്ടി നടത്തുന്ന ഒരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടിക്കെതിരെ രൂക്ഷ വിമർശനങ്ങളും വിവിധ കോണുകളിൽ  നിന്നും ഉയർന്നുകഴിഞ്ഞു.

പഞ്ചാബി നടിയായ പരുൾ ഗുലാട്ടിക്കെതിരെയാണ് വിമർശനം. പ്രിയപ്പെട്ടവർക്കൊപ്പം ലോക്ഡൗൺ പിറന്നാൾ പാർട്ടി എന്ന കുറിപ്പോടെയാണ് പരുൾ ചിത്രങ്ങൾ പങ്കുവച്ചത്. നടിയും സുഹൃത്തുക്കളും പിപിഇ കിറ്റ് ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ. ഇതായിരുന്നു പിറന്നാൾ വസ്ത്രത്തിന്റെ തീം എന്നും  പരുൾ പറയുന്നുണ്ട്. തീം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയ എല്ലാവർക്കും നന്ദിയുണ്ടെന്നും പരുൾ പറയുന്നു.

പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ചിത്രം വൈറലായതോടെ വിവിധ കോണുകളിൽ നിന്നും പരുളിനെതിരെ വിമർശനങ്ങളും എത്തി. പിപിഇ കിറ്റുകൾ ഇങ്ങനെ പാഴാക്കണോ? ആരോഗ്യ പ്രവർത്തകർക്ക് നൽകാമായിരുന്നില്ലേ....? സ്വന്തം പ്രിവിലേജിനെ പരുൾ ദുരുപയോഗപ്പെടുത്തുകയാണ് എന്നിങ്ങനെയാണ് പലരുടെയും  കമന്റുകൾ. ഈ മഹാമാരിയുടെ  കാലത്ത് പിപിഇ കിറ്റുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇത്തരം സമയത്ത് പരുളിനെ പോലുള്ളവര്‍ ചെയ്യുന്നത് അസംബന്ധമാണ്. പിപിഇ കിറ്റുകളുടെ പ്രാധാന്യം യഥാർഥത്തിൽ നടിക്ക് അറിയില്ല. ഇത് ഫാഷൻ സെൻസ് വെളിപ്പെടുത്താനുള്ളതല്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

English Summary: Actor Throws Party in Middle of Pandemic and The Theme Seems to Be PPE Kits Without Mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com