ADVERTISEMENT

പലപ്പോഴും പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരാണ് വനിത ജീവനക്കാർ. ആശുപത്രികളിലെയും അവസ്ഥയിൽ വലിയ മാറ്റമൊന്നും ഇല്ല. ഇത്തരത്തിലുള്ള പ്രതിസന്ധികൾ നേരിട്ട് ജോലിചെയ്യുന്ന വലിയൊരു വിഭാഗമാണ് സ്ത്രീകളായ ആരോഗ്യ പ്രവർത്തകർ. അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. തുടയ്ക്ക് വേദനയാണെന്നു പറഞ്ഞു വന്ന ഒരു പുരുഷനിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് ഡോക്ടർ പങ്കുവയ്ക്കുന്നത്. 

‘നഴ്സും ഞാനും കൂടിയാണ് വേദനയുള്ള ഭാഗം പരിശോധിക്കാനായി അദ്ദേഹത്തെ ഡ്രസിങ്ങ് റൂമിലേക്ക് കയറ്റിയത്. തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു. അപ്പോൾ ആ സമയത്തു അയാൾ എന്തിനാണ് അണ്ടർ വിയർ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല. തുടയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടില്ല. പക്ഷേ വേദനയുണ്ട് എന്ന് അയാൾ പറഞ്ഞു. മരുന്ന് എഴുതി കൊടുത്തു. അപ്പോൾ ഇഞ്ചക്ഷൻ വേണമെന്നും കൂടെ ഒരാളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു അല്പം മാറി നിന്ന് ഫോണ് വിളിക്കുവാൻ അയാൾ പോയി. പക്ഷേ പിന്നീട് അയാൾ തിരികെ വന്നില്ല.’– ഷിനു ശ്യാമളൻ പറയുന്നു. 

എന്നാൽ അയാൾ തിരികെ വന്നില്ല.  അപ്പോഴാണ് ഇതിനെ കുറിച്ചു സംശയം തോന്നിയത്. എക്സിബിഷനിസം ആയിരുന്നോ എന്ന് ചിന്തിച്ചു പോയി. എന്നാൽ ഒരാളുടെ സ്വകാര്യ ഭാഗങ്ങൾ മറ്റൊരാളെ പൊതുവെ ഒരു അപരിചിതയെ കാണിച്ചു നിർവൃതി അടയുന്ന പ്രവർത്തിയാണ്. അയാൾ മരുന്ന് വാങ്ങാതെ ഇഞ്ചക്ഷൻ വേണമെന്നും പറഞ്ഞു കൂട്ടിന് ആളെ വിളിക്കട്ടെ എന്ന ഭാവത്തിൽ പുറത്തേക്ക് നീങ്ങി പിന്നീട് വരാതെ ഇരുന്നപ്പോൾ ആണ് ഇതിനെ കുറിച്ചു ചിന്തിച്ചത്.മുൻപ് ഒരിക്കൽ ഒ.പി യിൽ നന്നേ പ്രായമുള്ള ഒരു പുരുഷൻ ലിംഗത്തിൽ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു കഴിയും മുൻപേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നിൽക്കെ അങ്ങനെ ചെയ്തതും ഈ അവസരത്തിൽ ഓർക്കുന്നു. ഡ്രസിങ് റൂമിൽ പോയി നോക്കേണ്ട കാര്യങ്ങൾ ആണല്ലോ. ഇതുപോലെ നിരവധി അനുഭവങ്ങൾ പലർക്കും പറയുവാനുണ്ടാകുമെന്നും ഷിനു ശ്യാമളൻ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com