ADVERTISEMENT

പലതരത്തിലുള്ള ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇപ്പോൾ  ‘how it started vs how it is going’ എന്ന ചലഞ്ചിനു പിന്നാലെയാണ് സോഷ്യൽമീഡിയ.നിങ്ങൾ വർഷങ്ങൾക്കു മുൻപ് ഒരു കാര്യം തുടങ്ങുമ്പോൾ എങ്ങനെയായിരുന്നു, ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതാണ് ചലഞ്ചിലൂടെ ഓരോരുത്തരും പറയുന്നത്. അന്നത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പലരും എവിടെ എത്തിനിൽക്കുന്നു എന്ന് പറയുന്നത്.

ഇപ്പോൾ ഈ ട്രൻഡിന്റെ ഭാഗമായി മാറിയിരിക്കുകയാണ് യുഎസിൽ  നിന്നുള്ള  ഒരു നഴ്സ്. അവരുടെ ഹൃദയസ്പർശിയായ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരു സാധാരണ ആരോഗ്യ പ്രവർത്തക ഈ മഹാമാരിക്കാലത്ത് എങ്ങനെയായിരിക്കും എന്നതാണ് ചിത്രത്തിലൂടെ യുവതി വ്യക്തമാക്കുന്നത്. ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം.

കഴിഞ്ഞയാഴ്ചയാണ്  യുവതി തന്റെ രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വെള്ള ഷർട്ട് ധരിച്ച് ചിരിച്ചു നിൽക്കുന്ന നഴ്സിന്റെതാണ് ഒന്നാമത്തെ ചിത്രം. എന്നാൽ രണ്ടാമത്തെ ചിത്രമാകട്ടെ അൽപം അമ്പരപ്പിക്കുന്നതുമാണ്. ‘How it Started, How it's going’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

9.5 ലക്ഷത്തോളം ആളുകൾ ചിത്രം ലൈക് ചെയ്തു. 78,100പേർ  റീട്വീറ്റ് ചെയ്തു. ‘നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യത്തിനും ഒരുപാട് നന്ദി എന്നാണ് പലരുടെയും കമന്റുകൾ. നിങ്ങൾ ബുദ്ധിശാലിയും സൗന്ദര്യമുള്ളയാളുമാണെന്നാണ് മറ്റൊരു കമന്റ്. എന്തായാലും ചിത്രത്തിലെ യുവതിയെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ.

English Summary: Nurse shares ‘how it started vs how it is going’ pictures. They are jarring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com