ADVERTISEMENT

പ്രതിസന്ധികളെ മറികടന്നാണ് പലപ്പോഴും പലരും ജീവിത വിജയം നേടുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് അന്റോണിയ ലിവേഴ്സ് എന്ന യുവതി. ശരീരം മുഴുവൻ വെള്ളപ്പാണ്ട് പടർന്നപ്പോഴും അതിനൊന്നും തന്റെ ആത്മവിശ്വാസത്തെ തകർക്കാനാകില്ലെന്ന് ആവർത്തിച്ച് പറയുകയാണ് അന്റോണിയ. ഫിറ്റ്നസിലും ബോഡിബിൽഡിങ്ങിലും മറ്റു സ്ത്രീകൾക്കു കൂടി പ്രചോദനമാകുകയാണ് അവർ. 

പതിനാലാം വയസ്സു മുതലാണ് അന്റോണിയക്ക് രോഗം ബാധിച്ചത്. കൺപോളയിലായിരുന്നു ആദ്യമായി നിറം മാറ്റം കണ്ടത്. വൈകാതെ വെള്ളപ്പാണ്ട് ശരീരത്തെ മൊത്തം ബാധിച്ചു തുടങ്ങി. പരിശോധനയിൽ ശരീരത്തിൽ മെലാനിന്റെ അഭാവം ഉണ്ടെന്ന് കണ്ടെത്തി. എല്ലാവരെയും പോലെ അന്റോണിയയും തന്റെ രോഗാവസ്ഥ അറിഞ്ഞപ്പോൾ തകർന്നു പോയി. ശരീരത്തിലെ പാണ്ടുകൾ‍ മറ്റുള്ളവർ കാണാതിരിക്കാനായി അവൾ പരമാവധി പരിശ്രമിച്ചിരുന്നു. 

ഇത്തരം ചിന്തകളെല്ലാം മറികടക്കാൻ അന്റോണിയക്ക് വർക്കൗട്ടിലൂടെ സാധിച്ചു. വ്യായാമം തനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ലെന്ന് അന്റോണിയ പറയുന്നു. തന്റെ ശരീരം എപ്രകാരമാണോ അപ്രകാരം തന്നെ സ്നേഹിക്കാൻ അന്റോണിയ ശീലിച്ചു തുടങ്ങി.ബോഡി ബിൽഡിങ്ങിന് അനുയോജ്യമായ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും അന്റോണിയയെ ആശങ്കപ്പെടുത്തിയിരുന്നു. അത്തരം ഔട്ട്ഫിറ്റുകളിൽ തന്റെ ശരീരം മറ്റുള്ളവർ കാണുമെന്ന ഭയമാണ് അന്റോണിയയെ അലട്ടിയിരുന്നത്. എന്നാൽ അങ്ങനെയൊരു ഭയം തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക് തടസമാകുമെന്ന് അവൾക്കു മനസ്സിലായി. ക്രമേണ ആ ഭയത്തോട് ഗുഡ്ബൈ പറയാൻ അവള്‍ തയാറായി. 

ചില ബോഡി ബിൽഡിങ് മത്സരങ്ങളിൽ പങ്കെടുത്ത്് വിജയം നേടിയതും അന്റോണിയക്ക് ആത്മവിശ്വാസം നൽകി. നിലവിൽ ഫിറ്റ്നസ് ട്രെയിനറാണ് അന്റോണിയ. തന്റെ കുറവുകളെയോർത്ത് സമയം കളയാൻ അന്റോണിയ ഇനി തയ്യാറില്ല. പകരം ആത്മവിശ്വാസമുള്ള സ്ത്രീകളുടെ പ്രതീകമാകാനാണ് അവൾക്കിഷ്ടം. 

English Summary: This Woman From Utah Learned To Accept Her Vitiligo Through Fitness And Bodybuilding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com