എന്നും ആരാധകരുടെ പ്രിയതാരമാണ് സണ്ണി ലിയോൺ. വിവാദങ്ങളിൽ മൗനം പാലിക്കാറുണ്ടെങ്കിലും തന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താരം പലപ്പോഴും വ്യക്തമായ അഭിപ്രായം പറയാറുണ്ട്. ലോക്ഡൗണിനു ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. മറ്റുള്ളവർക്ക് ലഭിക്കുന്ന അവസരങ്ങളുമായി തന്റെ അവസരങ്ങളെ താരതമ്യം ചെയ്യുന്നതിൽ താത്പര്യമില്ലെന്ന് സണ്ണി ലിയോൺ പറയുന്നു.
സമകാലീനർക്ക് ലഭിക്കുന്ന അവസരങ്ങളെയോർത്ത് ഒരിക്കലും ആകുലപ്പെട്ടിട്ടില്ലെന്ന് സണ്ണി ലിയോൺ പറയുന്നു. ആരോടും മത്സരിക്കണം എന്നതില്‍ വിശ്വസിക്കുന്നില്ല. മറ്റാരുമായും താരതമ്യം ചെയ്യാറില്ല. ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് താൻ ജീവിക്കുന്നതെന്നും സണ്ണി ലിയോൺ പറയുന്നു.
മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നത് തന്നെ ബാധിക്കാറില്ലെന്നും താരം വ്യക്തമാക്കി. അവർ എന്താണെന്നോ അവരുടെ തിരഞ്ഞെടുപ്പുകൾ എന്താണെന്നോ താൻ ശ്രദ്ധിക്കാറില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ലോക്ഡൗൺ തുടങ്ങിയതോടെ ഭർത്താവിനും മക്കൾക്കും ഒപ്പം ലോസാഞ്ചൽസിലായിരുന്നു താരം. .ആറുമാസത്തിനിപ്പുറം ഇന്ത്യയിൽ തിരിച്ചെത്തി ഷൂട്ടിൽ സജീവമാകുകയാണ് താരം.