sections
MORE

ഒരു കണ്ണിലെ കാഴ്ച പോയി, ഇടതു കൈ തളർന്നു; ഇന്ന് 35000 സ്ത്രീകളെ പരിശീലിപ്പിക്കുന്ന ‘ബ്യൂട്ടി കൺസൾട്ടന്റ്’– പ്രജ്ഞയുടെ വിജയകഥ

pragna-vedanth
പ്രജ്ഞ വേദാന്ത്∙ ചിത്രം. സോഷ്യൽ മീഡിയ
SHARE

ക്ലേശകരമായ അനുഭവങ്ങൾ താണ്ടിയാണ് പലരു ജീവിത വിജയം നേടുന്നത്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രജ്ഞ വേദാന്ത്. ഇന്ന് അറിയപ്പെടുന്ന ബ്യൂട്ടി കൺസൾട്ടന്റ് ആയ പ്രജ്ഞ ആയിരക്കണക്കിന് സ്ത്രീകളെ ബ്യൂട്ടിഷ്യൻ കോഴ്സുകൾ പഠിപ്പിക്കുന്ന ബ്യൂട്ടി അക്കാദമിയുടെ സ്ഥാപകയാണ് പ്രജ്ഞ. തന്റെ ബാല്യകാല സ്വപ്നം ഒറ്റദിവസം കൊണ്ടല്ല പ്രജ്ഞ നേടിയെടുത്തത്. സമൂഹമാധ്യമത്തിലൂടെയാണ് അവർ തന്റെ ജീവിത യാത്രയെ കുറിച്ച് പറഞ്ഞത്. 

16–ാം വയസ്സിൽ വിവാഹിതയായി മുംബൈയിൽ എത്തിയതാണ് പ്രജ്ഞ. ഒറ്റമുറിയും അടുക്കളയുമുള്ള ഫ്ലാറ്റിൽ നിന്നാണ് പ്രജ്ഞ തന്റെ സ്വപ്നത്തിന്റെ തുടക്കം കുറിക്കുന്നത്. ആ ഫ്ലാറ്റിലെ ഒറ്റമുറി പ്രജ്ഞ ഒരു സല്യൂണാക്കി മാറ്റി. തത്കാലം ത്രഡിങ്ങും, ഹെയർ കട്ടിങ്ങും മാത്രമായിരുന്നു. ക്രമേണ അവര്‍ മെഹന്തി ക്ലാസ് തുടങ്ങി. ‘കുറച്ചു കാലങ്ങള്‍ക്കകം തന്നെ എനിക്ക് നിരവധി കസ്റ്റമേഴ്സിനെ കിട്ടി. കിട്ടുന്ന തുച്ഛമായ വരുമാനം ഞാൻ കൂടുതൽ ബ്യുട്ടി കോഴ്സുകൾ പഠിക്കാൻ ഉപയോഗിച്ചു. ’ –പ്രജ്ഞ പറയുന്നു. 

‘പിന്നീട് സ്വന്തമായി ഒരു സല്യൂൺ ആരംഭിച്ചു. പത്ത് വർഷത്തോളം അത് ഭംഗിയായി നടന്നു. നിരവധി പേർ ഹെയർ കട്ടിങ്ങിനായി എന്നെ തേടി വരും. എന്നിലുണ്ടായിരുന്ന വിശ്വാസത്തിലാണ് അവർ വന്നിരുന്നത്.’ പ്രജ്ഞ പറയുന്നു. 2005ൽ മഹാരാഷ്ട്രയിലുണ്ടായ പ്രളയം പ്രജ്ഞയുടെ സല്യുണും വീടും എല്ലാം തകർത്തു. എല്ലാം നഷ്ടപ്പെട്ട ആഘാതം പ്രജ്ഞയെ മാനസീകമായും ശാരീരികമായും തളർത്തി. ഒരു ഭാഗം തളർന്നും. മൂന്നു മാസത്തെ ഫിസിയോതെറാപ്പിയിലൂടെയും ചികിത്സയിലൂടെയുമാണ് സ്വന്തമായി വീൽചെയറിലെങ്കിലും സഞ്ചരിക്കാൻ സാധിച്ചത്. ഒരു കണ്ണിലെ കാഴ്ചയും ഇടതു കൈയുടെ ചലനശേഷിയും നഷ്ടമായി. 

‘എനിക്ക് വീണ്ടും ഒരു ബ്യൂട്ടിഷ്യൻ ആകാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ സുഹൃത്തുക്കളും അറിയാവുന്നവരുമെല്ലാം ഈ തിരിച്ചു വരവില്‍ വലിയ പ്രോത്സാഹനം നൽകിയിരുന്നു. അവരായിരുന്നു ശരി. ഈ തിരിച്ചു വരവിൽ അവർ നൽകിയ പ്രോത്സാഹനം എനിക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനയമായി’. പ്രജ്ഞ പറയുന്നു. തുടർന്ന് ബ്യൂട്ടി കൺസൾട്ടന്റ് ആയി ജോലി ആരംഭിച്ച പ്രജ്ഞ വനിതകളെ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിപ്പിക്കാനും തുടങ്ങി. എത്ര തവണ വീണാലും എഴുന്നേൽക്കാന്‌ ശ്രമിക്കണമെന്നാണ് ജീവിതം പഠിപ്പിച്ചതെന്നും അവർവ്യക്തമാക്കി.സൗജന്യമായും മിനിമം തുക ഫീസായി വാങ്ങിയും 35000ത്തോളം വനിതകൾക്ക് പ്രജ്ഞ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിപ്പിക്കുന്നുണ്ട്. 

English Summary: Floods Destroyed Her Salon, Stroke Left Her Paralysed. She Emerged Stronger

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA