ADVERTISEMENT

വിഷാദത്തെ ഒരു രോഗമായി കാണാൻ ഇന്നും നമ്മളിൽ പലരും തയ്യാറല്ല. എന്നാൽ നേരിട്ട വിഷാദാവസ്ഥയെ പറ്റി തുറന്നു പറയാൻ സിനിമാ താരങ്ങളടക്കമുള്ളവർ തയാറായതിലൂടെ ഈ സാഹചര്യത്തിന് ചെറിയൊരുമാറ്റം സംഭവിച്ചിട്ടുണ്ട്‌.  വിഷാദാവസ്ഥ തരണം ചെയ്തതിനെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയങ്ക ചോപ്ര. മാനസീകാരോഗ്യം നില നിർത്താനായി ആരുടെയും സഹായം തേടുന്നതിൽ തെറ്റില്ലെന്നു പറയുകയാണ് പ്രിയങ്ക. രൺവീർ അലാബാദിയയുടെ ‘ദ് രൺവീർ ഷോ’യിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

‘പല ഘട്ടങ്ങൾ ഞാൻ ജീവിതത്തിൽ തരണം ചെയ്തു. അതിലൊന്ന് അച്ഛന്റെ മരണമാണ്. ആ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് എനിക്കപ്പോൾ തോന്നിയതെന്നും ഞാൻ എങ്ങനെയാണ് അതെല്ലാം മറികടക്കുകയെന്ന് സ്വയം ചോദിച്ചിരുന്നു. ആ വികാരങ്ങളെല്ലാം ഉൾക്കൊള്ളാനാണ് ഞാൻ അപ്പോൾ ശ്രമിച്ചത്. മനസ്സിൽ കുറ്റബോധം തോന്നാതിരിക്കാൻ അത് എന്നെ സഹായിച്ചു.

സ്വയം സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിനൊപ്പം നമ്മളെ അറിയുന്നവരുടെ സഹായം കൂടി തേടണം. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയാണ് ഞാൻ സമീപിച്ചത്. ചുറ്റുമുള്ളവരിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഞാൻ എന്റെ വിഷമത്തിന്റെ പരിഹാരം കണ്ടെത്തി തുടങ്ങി. പക്ഷേ, സമൂഹമാധ്യമങ്ങളെ എപ്പോഴും മുഖവിലയ്ക്കെടുക്കാനാകില്ല. സോഷ്യൽ മീഡിയ പലപ്പോഴും ആളുകളെ ഒരുമിച്ചു നിർത്തുമെങ്കിലും പലപ്പോഴും മാനസീകമായി തളർത്തുന്നതിനു കാരണമാകാറുണ്ട്. മാനസീകമായി തളരുമ്പോൾ രക്ഷപ്പെടാന്‍ ഒരു തെറാപ്പിസ്റ്റിനെ തന്നെ സമീപിക്കണമെന്നില്ല. സ്വന്തം അമ്മയോ സുഹൃത്തോ ആരായാലും അവരുടെ സഹായം തേടാന്‍ മടിക്കരുത്.’– വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് പ്രിയങ്ക വ്യക്തമാക്കി. 

English Summary: You have to find support; don’t do it alone: Priyanka Chopra on the need to talk about mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com