ADVERTISEMENT

എൺപതു വയസോളം പ്രായമുളള യാചകന്റെ ചേതനയറ്റ ശരീരം റോഡരികിൽ കിടന്നത് കണ്ട് പലരും ആ വഴി കടന്നുപോയി. ഏതോ ഒരാൾ മരിച്ചുകിടക്കുന്നുവെന്നേ അവർ ചിന്തിച്ചുളളൂ. എന്നാൽ അതു വഴി വന്ന പൊലീസ് ഉദ്യോഗസ്ഥയായ സിരിഷയ്ക്ക് അങ്ങനെ ചിന്തിച്ചു പോകാനായില്ല. മരണത്തിലും എല്ലാവർക്കും ആദരവെന്നാണ് സിരിഷ പഠിച്ചത്. അതുതന്നെയാണ് ആ യാചകനെ ചുമന്ന് ഒരു കിലോമീറ്ററിൽ കൂടുതൽ നടക്കാന്‍ സിരിഷയെ പ്രേരിപ്പിച്ചത്. 

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് കരളയിപ്പിക്കുന്ന സംഭവം. കോൺസറ്റബിളുമാരോടൊപ്പം വന്ന സബ് ഇൻസ്പെക്ടര്‍ സിരിഷയാണ് യാചകന്റെ മൃതദേഹം ചുമന്ന് നടന്നത്. വളരെ പാടുപ്പെട്ടാണ് ഇയാളെ സിരിഷ ചുമന്നത്. ഗതാഗതസൗകര്യം ഇല്ലാത്തതിനാലാണ് സിരിഷ മ‍ൃതദേഹം തോളിലേന്തി നടന്നത്. ടാർ ഇടാത്ത റോഡിലൂടെ നടന്ന് യാചകനെ ചുമന്ന് അക്കരെയെത്തിയപ്പോളും സിരിഷയ്ക്ക് ക്ഷീണമില്ല കാരണം ആരു ചെയ്യാൻ മുന്നിട്ട് വരാത്തത് താൻ ചെയ്തതിലുളള സംതൃപ്തിയാണ് അവരുടെ മനസ് നിറയെ. യാചകന്റേത് ഒരു അസ്വാഭാവിക മരണമല്ലെന്നും സിരിഷ വ്യക്തമാക്കി. 

സമീപത്ത് കൂടി കടന്നുപോയ പലരേയും കൈസഹായത്തിനായി വിളിച്ചെങ്കിലും അവരാരും കണ്ട ഭാവം നടിച്ചില്ലെന്നും ഇത് തീർത്തും വേദനിപ്പിക്കുന്ന അനുഭവമാണെന്നും സിരിഷ പറയുന്നു. ഇരുപത്തഞ്ചോളം മിനിറ്റാണ് സിരിഷ മ‍ൃതദേഹം താങ്ങി നടന്നത്. ഇതിനു പുറമേ യാചകന്റെ സംസ്കാരച്ചടങ്ങിലും സിരിഷ പങ്കെടുത്തു. മരിക്കുമ്പോൾ ഏതൊരാൾക്കും കിട്ടേണ്ട ആദരം മാത്രമാണ് താൻ ചെയ്തതെന്നും ഇത് തന്റെ ജോലിയാണെന്നും സിരിഷ പറഞ്ഞു. സിരിഷയുെട നല്ല പ്രവർത്തിയെ ഡിജിപി ഗൗതം സവാങ്ങും അഭിനന്ദിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com